സന്തോഷത്തിന്റെ പൊന്നിന്‍ തിരുവേണം... ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഇത് ഗൃഹാതുരത്വത്തിന്റെ നിമിഷം; ഒത്തു കൂടലിന്റെ അഭിമാന നിമിഷങ്ങള്‍

ലോകമെങ്ങുമുള്ള മലയാളികള്‍ ഐശ്വര്യത്തിന്റെയും ആഹ്‌ളാദത്തിന്റെയും മഹോത്സവമായ തിരുവോണം ആഘോഷിക്കുന്നു. തൂശനിലയില്‍ ഒത്തിരി തൊടുകറികളും പുത്തരിച്ചോറും വിളമ്പി പരിപ്പും പപ്പടവും പിന്നാലെ സാമ്പാറും പുളിശ്ശേരിയുമൊക്കെയായി കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നു കഴിക്കുന്ന സദ്യയാണ് പ്രധാന ഇനം. നാട്ടിന്‍പുറങ്ങളില്‍ ജനങ്ങളും നഗരങ്ങളില്‍ സര്‍ക്കാരും ഓണാഘോഷ പരിപാടികള്‍ നടത്തുന്നു.
തിരുവോണത്തലേന്നായ ഇന്നലെ നാടും നഗരവും തിരുവോണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു. ഉത്രാടപ്പാച്ചിലില്‍ ഓണക്കോടിയും സദ്യയ്ക്കുള്ള വിഭവങ്ങളും വാങ്ങാനെത്തിയവരെക്കൊണ്ട് പ്രധാന മാര്‍ക്കറ്റുകള്‍ നിറഞ്ഞു. രാവിലെ തുടങ്ങിയ തിരക്കുകള്‍ ഉച്ചയോടെ വര്‍ദ്ധിച്ചു. എന്നാല്‍ രാത്രിയോടെ നഗരത്തിലെ വസ്ത്രവ്യാപാരശാലകളിലേക്ക് തിരക്കുകള്‍ ഒതുങ്ങി.
വിഭവസമൃദ്ധമായ സദ്യ ഒരുക്കാന്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള പാച്ചില്‍ രാവിലെ മുതല്‍ ദൃശ്യമായിരുന്നു. തിരുവോണ നാളില്‍ സദ്യയൊരുക്കാന്‍ ജൈവ പച്ചക്കറി തന്നെ വേണമെന്ന വാശി നഗരവാസികളെ ഗ്രാമീണ വിപണികളില്‍ കൂടുതലായി എത്തിച്ചു.നഗരത്തില്‍ വിവിധ വേദികളിലായി നടക്കുന്ന ഓണം വാരാഘോഷങ്ങളില്‍ തരക്കേടില്ലാത്ത ജനപങ്കാളിത്തം ദൃശ്യമായിരുന്നു.
https://www.facebook.com/Malayalivartha

























