പാക്കിസ്ഥാന്‍ സൈനിക മേധാവിയുടെ ഫെയ്‌സ് ബുക്ക് പേജില്‍ മലയാളികളുടെ അസഭ്യവര്‍ഷം

എല്ലാം കേട്ടും സഹിച്ചും ഇത്രയും നാള്‍ ക്ഷമിച്ചു. ഇനി തിരിച്ചടിയുടെ നാളുകളാണ്. ജാതി-മത-ദേശ വികാരങ്ങള്‍ക്ക് അതീതമായി ഞങ്ങള്‍ ഭാരതീയര്‍ എന്ന പൊതുവികാരമാണ് ഇപ്പോള്‍ ഇന്ത്യയിലെങ്ങും. സോഷ്യല്‍മീഡിയയില്‍ പാകിസ്ഥാനെതിരെ കടുത്ത രോഷമാണ് ഇന്ത്യക്കാര്‍ പ്രകടിപ്പിക്കുന്നത്. പ്രത്യേകിച്ച് മലയാളികള്‍. എന്നാലിപ്പോള്‍ മലയാളികളുടെ പ്രതിഷേധം ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണം പോലെ അതിര്‍ത്തി കടന്ന് പാകിസ്ഥാന്‍ സൈനിക മേധാവിയുടെ ഫെയ്‌സ് ബുക്ക് പേജില്‍ വരെ എത്തി. കൂടുതലും തെറിവിളിയും അസഭ്യവര്‍ഷവുമാണ്.
അതിര്‍ത്തിയിലെ ആക്രമണത്തിനു ശേഷം നവമാധ്യമങ്ങളില്‍ സൈനിക നടപടിയെ അനുകൂലിച്ചും ബി.ജെ.പി സര്‍ക്കാറിനെ അനുകൂലിച്ചും പരിഹസിച്ചും നിരവധി ട്രോളുകള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിന് പുറമെയാണ് പാക് സൈന്യത്തിലെ പി.ആര്‍ മേധാവി ജനറല്‍ അസീം ബജ്‌വിക്കെതിരെ മലയാളികള്‍ അസഭ്യ വര്‍ഷവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതോടൊപ്പം പാക് സൈന്യത്തെയും നവാസ് ഷെരീഫിനെയും കമന്റ് ബോക്‌സില്‍ പരിഹസിക്കുന്നുണ്ട്.
അതിലൊരു കമന്റിങ്ങനെ..
'ഒരു പൂ മാത്രം ചോദിച്ചു..ഒരു പൂക്കാലം നീ തന്നു..' ശ്രോതാക്കളെ, ആകാശവാണിയില്‍ നിങ്ങള്‍ കേട്ടുക്കൊണ്ടിരിക്കുന്ന ഈ ഗാനം ആവശ്യപ്പെട്ടത് പാക്കിസ്ഥാനില്‍ നിന്ന് നവാസ് ഷെരീഫും സുഹൃത്തുക്കളും..
https://www.facebook.com/Malayalivartha


























