നിയമസഭയില്‍ സ്വാശ്രയ ഫീസ് വര്‍ദ്ധനയ്‌ക്കെതിരെ നിരാഹാരമിരിക്കുന്ന ലീഗ് എംഎല്‍എ മകളെ എംബിബിഎസിന് ചേര്‍ത്തത് ലക്ഷങ്ങള്‍ മുടക്കി, സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു

സ്വാശ്രയ കോളേജുകള്‍ക്കെതിരെ നിയമസഭയില്‍ അനുഭാവ സത്യാഗ്രഹമിരിക്കുന്ന ലീഗ് എംഎല്‍എ മകളെ സ്വാശ്രയ കോളേജില്‍ ചേര്‍ത്തതു ലക്ഷങ്ങള്‍ മുടക്കി. മുസഌംലീഗ് നേതാവും മണ്ണാര്‍കാട് എംഎല്‍എയുമായ എന്‍ ഷംസുദീനെതിരെയാണ് ആരോപണം ഉയരുന്നത്. എംഎല്‍എ മകള്‍ക്ക് ലക്ഷങ്ങള്‍ മുടക്കി സീറ്റ് നേടിയതിന് ശേഷമാണ് സത്യാഗ്രഹത്തിന് നിയമസഭയിലെത്തിയതെന്നാണ് ആരോപണം.
സോഷ്യല്‍ മീഡിയയിലാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എംഎല്‍എയ്‌ക്കെതിരെ വ്യാപക പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. പാലക്കാട് കരുണ മെഡിക്കല്‍കോളേജിലാണ് ഷംസുദീന്‍ മകള്‍ ഷെഹര്‍സാദിനെ എംബിബിഎസിന് ചേര്‍ത്തത്. 50 ശതമാനം സീറ്റ് സര്‍ക്കാരിന് കൊടുക്കാന്‍ തയ്യാറാകാത്ത സ്വകാര്യ മെഡിക്കല്‍കോളേജാണ് പാലക്കാട് കരുണ. എല്ലാസീറ്റും മാനേജ്‌മെന്റായി പരിഗണിച്ച് ലക്ഷങ്ങളാണ് ഇവിടെ വാര്‍ഷിക ഫീസ് ഈടാക്കുന്നത്.
ആചാരപരമായ കാരണങ്ങളാല്‍ ഭക്ഷണം കഴിച്ചാണ് ലീഗ് എംഎല്‍എമാരുടെ സത്യഗ്രഹം. പാലക്കാട് കരുണയില്‍ കുറഞ്ഞ ഫീസ് 10 ലക്ഷമാണ്. എങ്കിലും ഇവിടെ പ്രവേശനം ലഭിക്കിണമെങ്കില്‍ ലക്ഷങ്ങള്‍ മുടക്കണം.
ഒരുകാലത്തും സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കാതെ 100 ശതമാനം സീറ്റിലും സ്വന്തം നിലയില്‍ ലക്ഷങ്ങള്‍ ഫീസ് വാങ്ങി പ്രവേശനം നടത്തുന്ന ഈ കോളേജിലെ പ്രവേശനം സുതാര്യമാകാത്തതിനാല്‍ മേല്‍നോട്ട സമിതിയായ ജസ്റ്റിസ് ജയിംസ് കമ്മിറ്റി രണ്ടുതവണ താക്കീത് നല്‍കി. ഈ കോളേജിലെ പ്രവേശന തിരിമറിക്കെതിരെ ജയിംസ് കമ്മിറ്റി മുമ്പാകെ നിരവധി പരാതി നിലവിലുണ്ട്. ഇവിടെയാണ് ലക്ഷങ്ങള്‍ നല്‍കി മകളെ എംബിബിഎസിന് ചേര്‍ത്തശേഷം സത്യാഗ്രഹമിരിക്കുന്നത്.
സര്‍ക്കാരിന് 50 ശതമാനം സീറ്റു വിട്ടുകൊടുത്ത കോളേജുകളില്‍ 30 ശതമാനം സീറ്റില്‍ 2.5 ലക്ഷം ഫീസ് ഇടാക്കിയതിനെതിരെയാണ് കോണ്‍ഗ്രസിന്റെ അക്രമ സമരം. 20 ശതമാനം സീറ്റില്‍ 25,000 രൂപമാത്രമാണ് ഫീസ്. പാലക്കാട് കരുണയില്‍ ഒരു സീറ്റിലും 2.5 ലക്ഷം ഫീസില്ല.
https://www.facebook.com/Malayalivartha


























