ഇരുമ്പനം ഐഒസി പ്ലാന്റിലെ ടാങ്കര്‍ ലോറിസമരം പിന്‍വലിച്ചു

ഇരുമ്പനം ഐഒസി പ്ലാന്റിലെ ടാങ്കര്‍ ലോറി പണിമുടക്ക് പിന്‍വലിച്ചു. കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ലയുമായി സമരസമിതി ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ടെണ്ടര്‍ നടപടി ഒരു മാസത്തേക്ക് മാറ്റിവെക്കാമെന്ന കലക്ടര്‍ നിര്‍ദ്ദേശം വയ്ക്കുകയായിരുന്നു. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെന്‍ഡറിലെ അപാകം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം പ്രഖ്യാപിച്ചത്. പുതിയ കരാര്‍ വ്യവസ്ഥ വന്‍കിട ട്രക്കുടമകളെ സഹായിക്കാന്‍ എന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
നേരത്തെ 610 ട്രക്കുകളായിരുന്നു ഇവിടെ നിന്നും സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 550 ആയി വെട്ടിച്ചുരുക്കി. പുതിയ കരാര്‍ പ്രകാരം 50 ട്രക്കുകളെങ്കിലും ഉള്ളവര്‍ക്ക് മാത്രമേ സര്‍വീസ് നടത്താനുളള ലൈസന്‍സ് നല്‍കുന്നുള്ളൂ. ഇത് ഒന്നോ രണ്ടോ ട്രക്കുകളുള്ള ഉടമകളെ പ്രശ്‌നത്തിലാക്കിയ സാഹചര്യത്തിലാണ് സമരം പ്രഖ്യാപിച്ചത്.
മുമ്പ് 20000, 10000 ലിറ്റര്‍ വരെ സര്‍വീസ് നടത്തിയിരുന്ന ട്രക്കുടമകള്‍ക്ക് ഒരേ വേതനമാണ് നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ അതിലും മാറ്റം വരുത്തിയിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിനായി ഇന്നലെ കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നിരുന്നുവെങ്കിലും അത് വിജയിച്ചില്ല. തുടര്‍ന്നാണ് സമരം ആരംഭിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി ഇന്ധനവുമായി പ്രതിദിനം 600ലേറെ ലോഡാണ് ഇരുമ്പനം ഐഒസിയില്‍ നിന്ന് പോകാറുള്ളത്. സമരം തുടങ്ങുന്നതോടെ ഈ ഈ ഇന്ധനനീക്കം നിലയ്ക്കും. ഇതേ പ്രശനമുന്നയിച്ച് ഓണസമയത്ത് കോഓര്‍ഡിനേഷന്‍ കമ്മിറ്റി സമരം നടത്താന്‍ തീരുമാനിച്ചിരുന്നതാണ്. സര്‍ക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് അന്ന് സമരം മാറ്റിവച്ചത്.
https://www.facebook.com/Malayalivartha