പാവങ്ങളുടെ പാര്‍ട്ടി മുഖ്യമന്ത്രിയുടെ പിടിവാശി ആര്‍ക്കു വേണ്ടി, പ്രതിപക്ഷ സമരം വിജയിപ്പിക്കാതിരിക്കാനുള്ള ശ്രമം അടിച്ചേല്‍പ്പിക്കുന്നത് പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ ചുമലില്‍, സഭ പതിനേഴിന് വീണ്ടും ചേരുമ്പോള്‍ വെട്ടിലായത് സമര നേതാക്കള്‍

സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിക്കുന്നതിനെ തുടര്‍ന്ന് സഭാനടപടികള്‍ വെട്ടിച്ചുരുക്കി. ഇന്നത്തെയും നാളത്തേയും സഭാനടപടികള്‍ വെട്ടിച്ചുരുക്കിയ സ്പീക്കര്‍ വരുന്ന പതിനേഴിന് സഭ വീണ്ടും ചേരുമെന്ന് അറിയിച്ചു. മുഖ്യമന്ത്രിക്കെതിരെ ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതിനെ തുടര്‍ന്ന് ചോദ്യോത്തരവേള നിര്‍ത്തിവച്ചു. പിന്നീട് സഭ ചേര്‍ന്നെങ്കിലും പ്രതിപക്ഷ ബഹളം തുടര്‍ന്നതിനെ തുടര്‍ന്നാണ് സ്പീക്കര്‍ നടപടികള്‍ വെട്ടിച്ചുരുക്കിയത്. മുഖ്യമന്ത്രി ദുരഭിമാനം വെടിയണമെന്നും സ്വാശ്രയ പ്രശ്‌നം തീരും വരെ സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് അവര്‍ അറിയിച്ചു.
എന്നാല്‍ പ്രതിപക്ഷത്തിന്റേതു നിര്‍ഭാഗ്യകരമായ നിലപാടാണെന്നും സഭാനടപടികള്‍ ഒരേ കാരണത്തില്‍ ദിവസന്തങ്ങളോളം നിര്‍ത്തി വെക്കേണ്ടി വരുന്നതും നിര്‍ഭാഗ്യകരമാണെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
ഇന്നലെ ചര്‍ച്ച നടത്തിയ മുഖ്യമന്ത്രി സര്‍ക്കാരിന്റെ ഭാഗത്തു നിന്നും മാനേജ്മെന്റുകള്‍ക്ക് മുന്നില്‍ ഫീസ് കുറയ്ക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ മുന്നോട്ടു വയ്ക്കാത്തത് പാവപ്പെട്ട വിദ്യാര്ഥികളോടുള്ള ക്രൂരതയാണ്. ഫീസിളവ് നല്‍കിയാല്‍ മാനേജ്‌മെന്റുകള്‍ക്കു സാരമായി ബാധിക്കില്ലെന്ന് എംഇഎസ് പ്രസിഡന്റ് അറിയിച്ചിട്ടും അത്തരത്തില്‍ ഒരു നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കാന്‍ പിണറായി തയാറാവാതിരുന്നത് ഫീസിളവ് നല്‍കിയാല്‍ പ്രതിപക്ഷ സമരം വിജയിക്കുമെന്നതിനാലാണെന്നത് വ്യക്തം. ഇത്തരത്തില്‍ പാവപ്പെട്ടവരുടെ പാര്‍ട്ടിയില്‍ നിന്നും ജയിച്ചു കയറിയ ഒരു മുഖ്യമന്ത്രി എടുക്കേണ്ട നിലപാട് എടുക്കുന്നതിനു പിണറായി വിജയന്‍ തയാറാവാത്തത് സ്വാഭിമാനത്തിനു ഭംഗം വരുമെന്നതിനുള്ള ദുരഭിമാനം കൊണ്ടാണ്. വിദ്യാര്‍ത്ഥികളുടെ ഭാവി മുന്നില്‍ കാണേണ്ട മുഖ്യമന്ത്രി ഇത്തരത്തില്‍ പ്രതിപക്ഷത്തോടുള്ള പിടിവാശിയില്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കുന്ന ദൗര്‍ഭാഗ്യകരമായ നിലപാടാണ്.
ഇന്നലെ മുഖ്യമന്ത്രി നടത്തിയ ഫീസിളവ് സംബന്ധിച്ച ചര്‍ച്ചയ്ക്ക് ഇനി പ്രസക്തിയില്ലെന്ന് മുഖ്യമന്ത്രി തന്നെ നിലപാടെടുത്തതോടെ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകളുമായി നടത്തിയ ചര്‍ച്ച പൊളിഞ്ഞത് ഫലത്തില്‍ വെട്ടിലാക്കിയത് യുഡിഎഫിനെയാണ്. ആരോഗ്യസ്ഥിതി വഷളായതോടെ നിരാഹാരമനുഷ്ഠിച്ചിരുന്ന എംഎല്‍എ.മാരായ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി പകരം വിടി ബല്‍റാമും റോജി ജോണും നിരാഹാരം തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നേരത്തേ നിശ്ചയിച്ചുനല്കിയ ഫീസ് പ്രതിപക്ഷ സമ്മര്‍ദത്തിന് വഴങ്ങിയാണ് മാനേജ്മെന്റുകള്‍ കുറയ്ക്കുന്നതെന്നരീതിയില്‍ വ്യാഖ്യാനംവന്നതാണ് ചര്‍ച്ച പൊളിയാന്‍ കാരണമെന്നു കരുതുന്നു. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഇളവോ സ്‌കോളര്‍ഷിപ്പോ നല്‍കാന്‍ മാനേജ്മെന്റുകള്‍ തയ്യാറായേക്കുമെന്നു വന്നതോടെ യു.ഡി.എഫിന്റെ സമരം ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഒത്തുതീര്‍പ്പിലെത്തുമെന്നാണ് കരുതിയിരുന്നത്. ഇത് യുഡിഎഫിന് രാഷ്ട്രീയ നേട്ടമാകും. ഇതിന് നിന്നുകൊടുക്കാന്‍ തയ്യാറല്ലെന്ന സൂചനയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കുന്നത്. ആര് എന്ത് പറഞ്ഞാലും സമരത്തെ നേരിടാന്‍ തയ്യാറാണെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഇത് തന്നെയാണ് പ്രശ്ന പരിഹാരം നീട്ടുന്നതും. നിയമസഭയിലെ യുഡിഎഫ് നിരാഹാരം എട്ട് ദിവസമാവുകയാണ്. ഹൈബി ഈഡനും ഷാഫി പറമ്പിലും അനൂപ് ജേക്കബുമാണ് ആദ്യം നിരാഹാരം ഇരുന്നത്. ഇപ്പോള്‍ വിടി ബല്‍റാമും റോജി ജോണും.
വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്പീക്കറുമായി ചര്‍ച്ച നടത്തി. മന്ത്രിമാരായ എ.കെ.ബാലനും കെ.കെ.ശൈലജയും സ്പീക്കറുമായി ചര്‍ച്ച നടത്തി. ഇതിനായി മുഖ്യമന്ത്രി നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. പ്രതിപക്ഷ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണു നടപടി. പത്തുദിവസത്തെ അവധിക്കുശേഷമാണ് സഭ വീണ്ടും ചേരുക. അതേസമയം, കോണ്‍ഗ്രസ് എംഎല്‍എമാരായ വി.ടി.ബല്‍റാം, റോജി എം.ജോണ്‍ എന്നിവരുെട നിരാഹാരം സമരം തുടരുന്നു. മുസ്ലിം ലീഗ് അംഗങ്ങളായ പി.ഉബൈദുല്ല, ടി.വി.ഇബ്രാഹിം എന്നിവരും അനുഭാവ സത്യഗ്രഹം നടത്തുന്നുണ്ട്.
സാഹചര്യത്തില്‍ സമരം തുടര്‍ന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ക്കും നിരാഹാരം ഇരിക്കേണ്ടി വരും. മുതിര്‍ന്ന നേതാക്കളടക്കം വരും ദിവസങ്ങളില്‍ നിരാഹാരമിരിക്കേണ്ടി വന്നാല്‍ റാലി സമരം കൂടുതല്‍ കോണ്‍ഗ്രസ്സ് നേതാക്കളിലേക്ക് എത്തുമെന്നുറപ്പാണ്. അങ്ങനെ വന്നാല്‍ ഉമ്മന്‍ ചാണ്ടിയടക്കം മുതിര്‍ന്ന നേതാക്കള്‍ സമരത്തിലിരിക്കേണ്ടി വരുമെന്നുറപ്പാണ്.
https://www.facebook.com/Malayalivartha