നിരാഹാര സമരം സെക്രട്ടേറിയറ്റിന് മുന്നിലേയ്ക്കാക്കാന്‍ പ്രതിപക്ഷത്തിന്റെ ആലോചന

സ്വാശ്രയ ഫീസ് വര്‍ധനവിലെ പ്രതിഷേധം നിയമസഭയില്‍ നിന്നും തെരുവിലേയ്ക്ക് മാറ്റാന്‍ പ്രതിപക്ഷം ആലോചിക്കുന്നു. 11 ദിവസത്തേക്ക് നിയമസഭ പിരിഞ്ഞ സാഹചര്യത്തില്‍ ഇനി എംഎല്‍എമാര്‍ നിയമസഭ മന്ദിരത്തിന് മുന്നില്‍ നിരാഹാര സമരം തുടരേണ്ട ആവശ്യമില്ലെന്നാണ് യുഡിഎഫിലെ ധാരണ. രാവിലെ ചേര്‍ന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഇത് സംബന്ധിച്ച അഭിപ്രായം ഉയര്‍ന്നത്.
നിയമസഭ പിരിഞ്ഞ സാഹചര്യത്തില്‍ സമരം സെക്രട്ടറിയേറ്റിന് മുന്നിലേയ്ക്ക് മാറ്റാനാണ് പ്രതിപക്ഷം ആലോചിക്കുന്നത്. ഭാവി സമരപരിപാടികള്‍ തീരുമാനിക്കാന്‍ യുഡിഎഫ് യോഗം പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ ചേരുന്നുണ്ട്. 17ന് സഭ വീണ്ടും തുടങ്ങുമ്പോള്‍ ശക്തമായ പ്രതിഷേധം തുടരാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha