ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് യു.കെ.കുമാരന്

ഈ വര്‍ഷത്തെ വയലാര്‍ പുരസ്‌ക്കാരം പ്രശസ്ത സാഹിത്യകാരന്‍ യു.കെ. കുമാരന്. തക്ഷന്‍ കുന്ന് സ്വരൂപം എന്ന നോവലിനാണ് പുരസ്‌ക്കാരം. ഒരു ലക്ഷം രുപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ രൂപകല്‍പന ചെയത ശില്‍പവുമാണ് അവാര്‍ഡ്. എ.കെ.സാനു, സേതു, മുകുന്ദന്‍, കടത്തനാട് നാരായണന്‍ എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഒക്ടോബര്‍ 27ന് എ.കെ.ജി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കുമെന്ന് കമ്മിറ്റി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
1950 മെയ് 11ന് കോഴിക്കോട് ജില്ലയിലെ പയ്യോളിയിലാണ് യു.കെ. കുമാരന്‍ ജനിച്ചത്. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും പത്രപ്രവര്‍ത്തനത്തിലും പബ്ലിക്ക് റിലേഷന്‍സിലും ഡിപ്ലോമയും നേടിയിട്ടുണ്ട്. വീക്ഷണം വാരികയില്‍ അസിസ്റ്റന്റ് എഡിറ്ററായി പ്രവര്‍ത്തിച്ച ഇദ്ദേഹം ഇപ്പോള്‍ കേരള കൗമുദി (കോഴിക്കോട്) പത്രാധിപസമിതി അംഗമാണ്. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
എസ്.കെ. പൊറ്റക്കാട് അവാര്‍ഡ്, ധിഷണ അവാര്‍ഡ്, രാജീവ്ഗാന്ധി സദ്ഭാവന അവാര്‍ഡ്, ഇ.വി.ജി. പുരസ്‌ക്കാരം, കെ.എ. കൊടുങ്ങല്ലൂര്‍ പുരസ്‌ക്കാരം, അപ്പന്‍ തമ്പുരാന്‍ പുരസ്‌ക്കാരം, വൈക്കം ചന്ദ്രശേഖരന്‍ നായര്‍ അവാര്‍ഡ്, തോപ്പില്‍ രവി പുരസ്‌ക്കാരം എന്നീ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പോലീസുകാരന്റെ പെണ്‍മക്കള്‍ എന്ന ചെറുകഥാസമാഹാരത്തിന് 2011ലെ മികച്ച ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha