ഇനി കളത്തിനു പുറത്തു കാണാം, സഭയ്ക്കകത്തെ സ്വാശ്രയ സമരം തല്‍ക്കാലത്തേക്ക് നിര്‍ത്തുന്നു, ഭാവി സമര പരിപാടികള്‍ സഭയ്ക്ക് പുറത്ത് സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ്സ്

സ്വാശ്രയ കോളജുകളിലെ ഫീസ് വര്‍ധനവു പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭയ്ക്കുള്ളില്‍ നടത്തുന്ന നിരാഹാരസമരം അവസാനിപ്പിക്കുമെന്നു നേതൃത്വം. പൂജാ അവധിക്കായി സഭ പിരിഞ്ഞ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വന്ന നിര്‍ദേശം യുഡിഎഫ് യോഗം അംഗീകരിക്കുകയായിരുന്നു. കൂടുതല്‍ സമരപരിപാടികള്‍ സഭയ്ക്കു പുറത്തു സംഘടിപ്പിക്കുമെന്നും, ശക്തമായ പ്രക്ഷോഭ പരിപാടികളുമായി യുഡിഎഫ് മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. വരുന്ന പതിനേഴാം തീയതി സഭചേരുമ്പോള്‍ എന്ത് ചെയ്യണമെന്ന് അന്ന് ചേരുന്ന യുഡിഎഫ് യോഗം തീരുമാനിക്കുമെന്നും യുഡിഎഫ് നേതാക്കള്‍ അറിയിച്ചു.
ഇന്നു വൈകുന്നേരം അഞ്ചിനു നിരാഹാരസമരം നടത്തിയ എംഎല്‍എമാര്‍ക്ക് രക്തസാക്ഷി മണ്ഡപത്തില്‍ സ്വീകരണം നല്‍കും. 15,16 തീയതികളില്‍ സംസ്ഥാന വ്യാപകമായി സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരിന്റെ വഞ്ചന തുറന്നുകാട്ടുന്ന ജനകീയ സദസ് സംഘടിപ്പിക്കും. അടുത്ത യുഡിഎഫ് യോഗം 17ന് നാലുമണിക്ക് കന്റോണ്‍മെന്റ് ഹൗസില്‍ ചേരുന്നതാണ്. വരും ദിവസങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനവഞ്ചന തുടര്‍ന്നു കാട്ടുന്ന പരിപാടികള്‍ നടപ്പാക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ എട്ടുദിവസത്തോളം പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പൂജാ അവധിക്കായി ഇന്നത്തെയും നാളത്തെയും സഭാനടപടികള്‍ വെട്ടിച്ചുരുക്കി നിയമസഭ പിരിയുകയായിരുന്നു. ഇനി 17നേ നിയമസഭ ചേരുകയുള്ളൂ. ഈ സാഹചര്യത്തിലാണു നിരാഹാരസമരം അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha