താന്‍ അങ്ങനെ പറഞ്ഞിട്ടില്ല! എട്ടു കോടി രൂപ ലോട്ടറിയടിച്ചതില്‍ നിന്നും 1 കോടി രൂപ അനാഥാലയത്തിന് നല്‍കുമെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയ കെട്ടിച്ചമച്ചതെന്ന് ഗണേഷ്

തിരുവോണം ബംപര്‍ ലോട്ടറി ഒന്നാം സമ്മാനമായ എട്ടു കോടി ലഭിച്ച യുവാവിന് എട്ടിന്റെ പണിനല്‍കി സോഷ്യല്‍ മീഡിയ. മേലാര്‍കോട് പഴതറ ഗണേഷിന്നാണ് സോഷ്യല്‍ മീഡിയയുടെ എട്ടിന്റെ പണി കിട്ടിയത്. സമ്മാനത്തുകയില്‍നിന്ന് ഒരുകോടിരൂപ ഗണേഷ് അനാഥാലയത്തിനു നല്‍കാന്‍ തീരുമാനിച്ചതായാണ് സോഷ്യല്‍ മീഡിയയിലെ വിവിധ ട്രോളുകളിലും ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളിലും പ്രചരിക്കുന്നത്.
എന്നാല്‍, ഇങ്ങനെ താന്‍ പറഞ്ഞിട്ടില്ലെന്നും കുടുംബത്തോട് ആലോചിച്ച് ഭാവിതീരുമാനങ്ങള്‍ എടുക്കുമെന്നുമാണ് ഗണേഷ് ഇപ്പോഴും പറയുന്നത്.
https://www.facebook.com/Malayalivartha