അവയവ ദാനം: 'തനിക്ക് ലഭിച്ചത് തെറ്റായ വിവരമായിരുന്നു'; മാത്യു അച്ചാടനോട് ക്ഷമചോദിച്ച് ശ്രീനിവാസന്‍

എനിക്ക് തെറ്റുപറ്റി. മാത്യു അച്ചാടനോട് ക്ഷമ ചോദിച്ച് നടന്‍ ശ്രീനിവാസന്‍ രംഗത്ത്. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ ഹൃദയം തുന്നിച്ചേര്‍ത്ത ആള്‍ ജീവിപ്പിച്ചിരിപ്പുണ്ടോ എന്ന പരാമര്‍ശം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ എറണാകുളത്ത് നടന്ന ഒരു പരിപാടിയില്‍ അവയവദാനത്തിനെതിരെ ശ്രീനിവാസന്‍ രംഗത്ത് എത്തിയിരുന്നു.
ഈയിടെ ഹെലികോപ്ടറില്‍ ഹൃദയം കൊണ്ട് വന്ന് ലിസി ആശുപത്രിയില്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി. ഹൃദയം തുന്നിച്ചേര്‍ത്ത വാര്‍ത്ത വലിയ സംഭവമായിരുന്നു. ഹൃദയം സ്വീകരിച്ച ആള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് ആരും അന്വേഷിക്കുന്നില്ലെന്നും മാത്യു അച്ചാടനെ ഉദ്ദേശിച്ച് ശ്രീനിവാസന്‍ പറഞ്ഞിരുന്നു.
ആശുപത്രികള്‍ക്ക് പണം ഉണ്ടാക്കാനുള്ള സംവിധാനമാണ് ഈ അവയവദാനം. കാര്‍ഡിയാക് സ്‌ടെന്റിന്റെ നിര്‍മാണ ചിലവ് പത്തു ഡോളര്‍ ആണ്. അതായത് 700 രൂപ. എന്നാല്‍ കൊച്ചിയിലെ ആശുപത്രികള്‍ ഇതിന് ഈടാക്കുന്നത് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയാണ്. ആശുപത്രിയുടെ വലുപ്പം കൂടുന്നതനുസരിച്ച് അഞ്ചു ലക്ഷം രൂപ വരെ വരുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മറുപടിയുമായി ഹൃദയ സ്വീകര്‍ത്താവായ മാത്യു അച്ചാടന്‍ തന്നെ ഫെയ്‌സ്ബുക്കില്‍ രംഗത്ത് എത്തിയിരുന്നു.
അവയവ ദാനമെന്ന ഏറ്റവും മഹത്തായ പുണ്യ പ്രവര്‍ത്തിയെ ഇകഴ്ത്തിക്കൊണ്ട് താങ്കള്‍ നടത്തിയ പ്രസ്താവന അറിഞ്ഞതുകൊണ്ടാണ് ഹൃദയവേദനയോടെ താനീ കുറിപ്പ് ഇടുന്നതെന്ന് പറഞ്ഞാണ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നതും.
എയര്‍ ആംബുലന്‍സില്‍ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തിച്ച നീലകണ്ഠ ശര്‍മ്മയുടെ ഹൃദയം 15 മാസത്തിനിപ്പുറവും തന്റെ നെഞ്ചിനുള്ളില്‍ സ്പന്ദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലിസി ആശുപത്രിയില്‍ അന്ന് ഹൃദയം സ്വീകരിച്ചയാള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് തിരക്കി നോക്കണം എന്ന് താങ്കള്‍ പരിഹസിച്ചത് എന്നെക്കുറിച്ചാണ്. ഞാനാണ് അന്ന് ഹൃദയം സ്വീകരിച്ച മാത്യു അച്ചാടന്‍. 15 മാസം മുമ്പ് നടക്കാനോ നില്‍ക്കാനോ കഴിയാതെ ഏത് നിമിഷവും ജീവന്‍ നഷ്ടപ്പെടുമെന്ന ഭീതിയില്‍ കഴിഞ്ഞിരുന്ന ഞാന്‍ ഇപ്പോള്‍ നിങ്ങളെ ഓരോരുത്തരേയും പോലെ സാധാരണ ജീവിതം നയിക്കുകയാണെന്നും ഓട്ടോറിക്ഷ ഓടിച്ച് സ്വന്തം കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ മാത്യുവിനോടുളള ശ്രീനിവാസന്റെ ക്ഷമാപണം എത്തുന്നതും.
https://www.facebook.com/Malayalivartha