അച്ഛനൊപ്പം മദ്യപിക്കാന്‍ എത്തുന്നവര്‍ പീഡിപ്പിച്ചത് ഒമ്പതാംക്ലാസുകാരിയെ

മദ്യപാനത്തിനായി അയല്‍വാസികളായ സുഹൃത്തുക്കള്‍ സ്ഥിരമായി വീട്ടിലെത്തും. വീട്ടിലുള്ള മറ്റുള്ളവര്‍ ഓണാഘോഷത്തിന് പോയ തക്കം നോക്കിയാണ് മദ്യപിക്കാന്‍ ഒത്തുകൂടുന്ന സുഹൃത്തിന്റെ വീട്ടില്‍ ഒറ്റയ്ക്കായിരുന്ന മകളെ സുഹൃത്തുക്കള്‍ പീഡിപ്പിച്ചത്. മെനഞ്ചൈറ്റിസ് ബാധിതയാണ്് സുഹൃത്തിന്റെ ഒന്‍പതാം ക്ലാസ്സുകാരിയായ മകളെന്ന് അവര്‍ കണക്കിലെടുത്തില്ല. പെണ്‍കുട്ടിക്കാകട്ടെ അവശതയായതിനാല്‍ ചെറുക്കാനുമായില്ല.
കളമശ്ശേരിയില്‍ ഒന്‍പതാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച കേസ്സില്‍ മൂന്ന് പേരെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കളമശ്ശേരി മണ്ണോപ്പിള്ളിമുകള്‍ വീട്ടില്‍ രവി ( 49), പുഞ്ചയില്‍ രാജു, മണ്ണോപ്പിള്ളില്‍ രാജേഷ് (36) എന്നിവരെയാണ് കളമശ്ശേരി സി.ഐ എസ്. ജയകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. മെനഞ്ചൈറ്റീസ് രോഗബാധിതയായി അവശയായ പെണ്‍കുട്ടിയില്‍നിന്നും മൊഴിയെടുക്കാനാവാതെ പൊലീസ് സംഘം.
സ്ഥിരമായി മദ്യപിക്കാന്‍ വീട്ടിലെത്തുന്ന പിതാവിന്റ സുഹൃത്തുക്കളാണ് ഒന്‍പതാം ക്ലാസ്സ്‌കാരിയായ ഈ പെണ്‍കുട്ടിയെ തിരുവോണ ദിവസം പീഡിപ്പിച്ചത്. ഓണ ദിവസം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തൊട്ടടുത്ത് ഓണാഘോഷ പരിപാടിക്ക് പോയിരുന്നു. അസുഖമായതിനാല്‍ പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. അപ്പോഴാണ് പിതാവിന്റെ സുഹൃത്തുക്കളായ ഇവര്‍ വീട്ടില്‍ എത്തി പീഡിപ്പിച്ചത്.'' അതിനു ശേഷം ഒരു മാസമായി സ്‌കുളില്‍ പോകാന്‍ വിസമ്മതിച്ച കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോള്‍ ആണ് വിവരം പുറത്തുപറിയുന്നത്. വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസിനെ അറിയിക്കയായിരുന്നു.
മെനെഞ്ചറ്റീസ് രോഗം ഭേദമാകാതെ പെണ്‍കുട്ടിയെ അവശനിലയില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. സംഭവത്തില്‍ ഇനിയും പ്രതികള്‍ ഉണ്ടെന്നാണ് സൂചന. അവശനിലയില്‍ കഴിയുന്ന പെണ്‍കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ അന്വേഷിച്ച് അറിയാന്‍ പറ്റാത്ത സാഹചര്യമാണ് പൊലീസ് അന്വേഷണ സംഘത്തിനുള്ളത്.
https://www.facebook.com/Malayalivartha