ഒറ്റയ്‌ക്കൊരു സമരത്തിനു പോലും ത്രാണിയില്ലാതെ കോണ്‍ഗ്രസ് പാര്‍ട്ടിയെ കാല്‍ കീഴിലാക്കി പിണറായി

ഹാറ്റ്‌സ് ഓഫ് പിണറായി വിജയന്‍. യു ആര്‍ സ്മാര്‍ട്ട്,ഡഫനിറ്റിലി....മുകളില്‍ പറഞ്ഞ ഇംഗ്ലീഷ് പദങ്ങള്‍ക്ക് പകരം വയ്ക്കാന്‍ മലയാളത്തില്‍ വാക്കുകള്‍ കിട്ടാത്തതു കൊണ്ടാണ് സംഗതി ഇംഗ്ലീഷില്‍ തന്നെ പറയാന്‍ തീരുമാനിച്ചത്. ഗമണ്ടന്‍ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയുമൊക്കെ തന്റെ കാല്‍ക്കല്‍ കിടത്തി നമസ്‌ക്കരിവിപ്പിക്കുകയാണ് പിണറായി വിജയന്‍. ഡല്‍ഹിയിലും സമാന സംഭവങ്ങളാണ് നടന്നത്. രാഹുല്‍ ഗാന്ധിയെ കൊണ്ട് ബാങ്കില്‍ ക്യൂ നിര്‍ത്തിച്ചു മോഡി. രാജ്യം പണമില്ലാതെ ചക്രശ്വാസം വലിച്ചിട്ടും ശക്തമായ ഒരു സമരം പോലും നടത്താന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞില്ല
യഥാര്‍ത്ഥത്തില്‍ പണപ്രതിസന്ധിയെ രൂക്ഷമാക്കിയത് കേരള സര്‍ക്കാരാണ്, രാഷ്ട്രീയ ലാഭമായിരുന്നു ലക്ഷ്യം. ജനം ബുദ്ധിമുട്ടുമ്പോള്‍ അവര്‍ കേന്ദ്രത്തിന് എതിരാകുമെന്ന് സിപിഎം കരുതി. അത് അക്ഷരംപ്രതി സംഭവിച്ചു. ഇലക്ട്രിസിറ്റി ബോര്‍ഡിലും കെഎസ് ആര്‍ടിസിയിലും കെ എസ്എഫ്ഇയിലുമൊന്നും പഴയ നോട്ടുകള്‍ സ്വീകരിക്കേണ്ടെന്ന് തീരമാനിച്ചതാണ് ബുദ്ധിമുട്ട് ഉണ്ടായത്. ജനം നെട്ടോട്ടമോടിയും കേരള സര്‍ക്കാര്‍ തീരുമാനത്തിനു മുകളില്‍ അടയിരുന്നു. ഒടുവില്‍ ജനങ്ങള്‍ തങ്ങള്‍ക്കും എതിരാകുമെന്നു കണ്ടപ്പോഴാണ് ചെറുതെങ്കിലും ഒരു ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
എന്നാല്‍ കോണ്‍ഗ്രസ് അപ്പോഴും ബിജെപിയെ കുറ്റം പറഞ്ഞു കൊണ്ടിരുന്നു. കേരള സര്‍ക്കാരിനെ പ്രതികൂട്ടിലാക്കാനുള്ള ഒരവസരമാണ് അവര്‍ നഷ്ടപ്പെടുത്തിയത്. ഒടുവില്‍ നിരവധി രാഷ്ട്രീയ നേതാക്കളുടെ കള്ളപണം നിക്ഷേപിച്ചിരിക്കുന്ന സഹകരണ ബാങ്കുകളെ തൊട്ടപ്പോള്‍ കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റിനും പ്രതിഷേധം ഇരമ്പി
നോട്ട് പിന്‍വലിച്ച് പന്ത്രണ്ടാം ദിവസം നികുതികള്‍ക്ക് പഴയ നോട്ട് സ്വീകരിക്കാമെന്ന് തോമസ് ഐസക് തീരുമാനിച്ചതെന്തിന് ഇത് നേരത്തെ തീരുമാനിക്കാത്തതെന്താണ് ആരും എന്തുകൊണ്ട് ചോദിച്ചില്ല
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പഴയ നോട്ട് സ്വീകരിക്കുമെന്ന് കേരള സര്‍ക്കാര്‍ എന്തുകൊണ്ട് പറഞ്ഞില്ല. ഇതിനെയാണ് രാഷ്ട്രീയം എന്നു പറയുന്നത്. ഒന്നിച്ച് സമരമാകാണെന്ന് പിണറായി ഫോണില്‍ വിളിച്ച് പറഞ്ഞപ്പോള്‍ ആകാം എന്നുറപ്പ് നല്‍കിയച് രമേശും ചാണ്ടിയുമാണ്. കാരണം പിണറായിയെ പിണക്കാന്‍ അവര്‍ക്ക് താത്പര്യമില്ല. മടിയില്‍ കനമുള്ളവര്‍ക്ക് പലരെയും ഭയക്കണം., സുധീരന് ആരെയും ഭയമില്ല. സുധീരന്റെ മടിയില്‍ കനമില്ല
സഹകരണ ബാങ്കുകൡ കോണ്‍ഗ്രസുകാര്‍ക്ക് അധികമൊന്നുമില്ല. ഏറ്റവുമധികം സഹകരണ ബാങ്കുള്ള പാര്‍ട്ടി സിപിഎമ്മാണ് , അങ്ങനെയുള്ളൊരു പാര്‍ട്ടിയുടെ ബി ടീമായാണ് കോണ്‍ഗ്രസ് പാര്‍ട്ടി സമസ്താപരാധവും പൊറുത്ത് ചേക്കേറിയിരിക്കുന്നത്.
വിഎം സുധീരന്‍ സമരവുമായി സഹകരിക്കണമെന്നില്ല നിയമസഭാ തെരഞ്ഞെടുപ്പിലും സുധീരന്റെ നിലപാടുകളാണ് ഒടുവില്‍ ജയിച്ചത്. സഹകരണ സമരത്തിലും അങ്ങനെയാണ് സംഭവിക്കാന്‍ സാധ്യത. സഹകരണ മേഖലയില്‍ ഉടലെടുത്തിരിക്കുന്ന വന്‍ പ്രതിസന്ധി ഒഴിവാക്കേണ്ടത് സിപിഎമ്മിന്റെ തന്നെ ഉത്തരവാദിത്വമാണ്. സഹകരണ ബാങ്കുകള്‍ക്കുമേലുള്ള കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം സാമ്പത്തിക പ്രതിസന്ധിയിലാവും
നാള്‍ക്കുനാള്‍ കോണ്‍ഗ്രസ് പാര്‍ട്ടി മെലിഞ്ഞുണങ്ങി വരികയാമ്. ഒരു സമരത്തിനു പോലും ത്രാണിയില്ലാത്ത പാര്‍ട്ടിയെ സുധീരന്‍ നയിക്കുന്നു എന്നു മാത്രമേയുള്ളൂ. സുധീരനാണെങ്കില്‍ പാര്‍ട്ടിയില്‍ ശത്രുക്കള്‍ മാത്രമാണുള്ളത്. ഒപ്പം നിന്ന സതീശന്‍ വരെ തിരിഞ്ഞു കുത്തുന്നു,. പ്രതാപനാണെങ്കില്‍ എം എല്‍എ പോലുമല്ല.
https://www.facebook.com/Malayalivartha



























