Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ശബരിമലയിലെ യുവതീപ്രവേശത്തെ അനുകൂലിച്ച് പുതിയ ബോര്‍ഡംഗം

24 NOVEMBER 2016 06:44 AM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ പത്തിനും അന്‍പതിനും ഇടയ്ക്ക് പ്രായമുള്ള വനിതകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ ദേവസ്വംബോര്‍ഡിലെ പുതിയ അംഗം കെ.രാഘവന് യോജിപ്പ്. ഈ പ്രായത്തിലുള്ള സ്തീകളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെടുന്ന സര്‍ക്കാരിന്റെ നിലപാടിനൊപ്പമാണ് താനെന്ന് അദ്ദേഹം പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ ബോര്‍ഡംഗമായി തിരഞ്ഞെടുത്തത് മുഖ്യമന്ത്രി പിണറായി വിജയനും വി.എസ്.അച്യുതാനന്ദനുമൊക്കെയടങ്ങുന്നവരാണ്. അവരുടെ നിലപാടിന് ഒപ്പമായിരിക്കും താന്‍.

സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡ് നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തിന് എതിരാണല്ലോ അംഗത്തിന്റെ അഭിപ്രായം എന്ന് ചോദിച്ചപ്പോള്‍ തന്റെ അഭിപ്രായമാണ് താന്‍ പറയുന്നതെന്നായിരുന്നു മറുപടി.
ശബരിമല ക്ഷേത്രത്തിന്റെ പേര് ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം എന്നാക്കി മാറ്റിയതില്‍ അദ്ദേഹം ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി. ഇക്കാര്യത്തില്‍ ബോര്‍ഡിലെ രണ്ടുപേര്‍ മാത്രം ചേര്‍ന്ന് അഭിപ്രായം പറയുന്നത് ശരിയല്ല. മത, സാമൂഹിക, സാംസ്‌കാരിക, ഭക്തപ്രസ്ഥാനങ്ങളും ആചാര്യന്‍മാരുമായി ചര്‍ച്ച ചെയ്ത് വേണം ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍. തന്റെ വിയോജിപ്പ് രേഖപ്പെടുത്തുന്ന കത്തും ബോര്‍ഡിന് കൈമാറിയതായി അദ്ദേഹം അറിയിച്ചു.
പേരുമാറ്റത്തില്‍ പന്തളം കൊട്ടാരവും തന്ത്രിയും തന്നോട് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുപറയാന്‍ താല്‍പ്പര്യമില്ല. ആര്‍ക്കും ഇതിനോട് യോജിപ്പില്ലെന്നാണ് മനസ്സിലാകുന്നത്. ശബരിമല വെബ്‌സൈറ്റില്‍ പേര് എങ്ങനെയാണ് ചേര്‍ക്കുന്നതെന്ന് അറിയില്ല. പഴയ പേരല്ലെങ്കില്‍ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കണോ എന്നത് ആലോചിക്കും. ഉത്തരവ് പുനഃപരിശോധിക്കണം എന്നാണ് തന്റെ അഭിപ്രായം അദ്ദേഹം പറഞ്ഞു.
സ്ത്രീപ്രവേശത്തിലും പേരുമാറ്റത്തിലും പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും അംഗം അജയ് തറയിലും സ്വീകരിക്കുന്ന നിലപാടിന് വിപരീതമാണ് രാഘവന്‍ സ്വീകരിക്കുന്നത്. യുവതീപ്രവേശത്തിനെതിരെ ബോര്‍ഡ് തന്നെ പ്രാര്‍ഥനായജ്ഞങ്ങളും നിയമപോരാട്ടവും നടത്തുകയാണ്. പുതിയ അംഗം ഇതിന് ഒപ്പമല്ലെന്നുവരുന്നതോടെ ബോര്‍ഡില്‍ ഭിന്നതയാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (56 minutes ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (1 hour ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (1 hour ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (4 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (4 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (7 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (7 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (7 hours ago)

പിണറായി രാജി വയ്ക്കും..?!  (8 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (8 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (8 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (8 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (8 hours ago)

Malayali Vartha Recommends