Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...


ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...


ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...


തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..


'അയ്യോ തമ്പാനൂരില്‍ വെള്ളം കയറിയേ.....'മേയറെ തൊടാന്‍ നോക്കിയവര്‍ക്ക് പ്രഹരം..തുറന്നടിച്ച് വി.വി. രാജേഷ് !ശിവന്‍കുട്ടിയുടെ ഗുണ്ടായിസം തൂക്കിയെറിഞ്ഞു;മേഘവിസ്ഫോടനത്തില്‍ നുണപ്രചാരണം വീണു..

ഭക്ഷ്യഭദ്രതാ നിയമം: കാര്‍ഡ് പുതുക്കാത്തവര്‍ക്കും താല്‍ക്കാലിക കാര്‍ഡ് ലഭിച്ചവര്‍ക്കും ആറുമാസം റേഷനില്ല

24 NOVEMBER 2016 09:06 AM IST
മലയാളി വാര്‍ത്ത

More Stories...

ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ക്രൂരത; ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതി ഓച്ചിറയിൽ പിടിയിൽ...

തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...

ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...

ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...

'അയ്യോ തമ്പാനൂരില്‍ വെള്ളം കയറിയേ.....'മേയറെ തൊടാന്‍ നോക്കിയവര്‍ക്ക് പ്രഹരം..തുറന്നടിച്ച് വി.വി. രാജേഷ് !ശിവന്‍കുട്ടിയുടെ ഗുണ്ടായിസം തൂക്കിയെറിഞ്ഞു;മേഘവിസ്ഫോടനത്തില്‍ നുണപ്രചാരണം വീണു..

ഭക്ഷ്യഭദ്രതാ നിയമവുമായി ബന്ധപ്പെട്ട് റേഷന്‍ കാര്‍ഡ് പുതുക്കാത്തവര്‍ക്കും കാര്‍ഡ് പുതുക്കല്‍ പ്രക്രിയ കാലയളവില്‍ താല്‍ക്കാലിക കാര്‍ഡ് ലഭിച്ചവര്‍ക്കും ആറുമാസം റേഷന്‍ ഭക്ഷ്യധാന്യം ലഭിക്കില്ല. ഇക്കൂട്ടര്‍ ഭക്ഷ്യ ഭദ്രതാ നിയമത്തിന് കീഴില്‍ വന്നാല്‍ മാത്രമേ നിലവിലെ സാഹചര്യത്തില്‍ അരി അടക്കം ലഭിക്കുകയുള്ളൂ.

ബയോമെട്രിക് രേഖ അടക്കമുള്ള കാര്‍ഡ് ലഭിച്ചാല്‍ മാത്രമേ അന്ത്യോദയ, മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമപ്രകാരവും അല്ലാത്തവര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച വിഹിതവും ലഭിക്കുകയുള്ളൂ. ഇതിനുള്ള നടപടിക്രമങ്ങള്‍ പുതിയ സംവിധാനം നിലവില്‍ വന്ന ശേഷമേ തുടങ്ങുകയുള്ളൂ.
പുതിയ സംവിധാനത്തില്‍ പാകപ്പിഴ വന്നാല്‍ ഇക്കൂട്ടര്‍ക്ക് റേഷന്‍ വിഹിതം ലഭിക്കാന്‍ പിന്നെയും കാത്തിരിക്കേണ്ടിവരും. ഇതില്‍ത്തന്നെ കാര്‍ഡ് പുതുക്കല്‍ പ്രക്രിയ പകുതിവെച്ച് അവസാനിപ്പിച്ചവര്‍ അപേക്ഷ നല്‍കുന്നത് അടക്കം കാര്യങ്ങള്‍ ആദ്യം മുതല്‍ തുടങ്ങണം.

അപേക്ഷ പൂരിപ്പിച്ച് നല്‍കിയതിന് പിന്നാലെ 2015 ജനുവരിയില്‍ വിവിധ ക്യാമ്പുകളില്‍ കാര്‍ഡ് ഉടമകളുടെ ഫോട്ടോ പൊതുവിതരണ വകുപ്പ് സിഡിറ്റിന്റെ സഹായത്തോടെ എടുത്തിരുന്നു. ക്യാമ്പുകളില്‍ എത്താന്‍ കഴിയാതിരുന്നവര്‍ക്കും ഒരുലക്ഷത്തില്‍ അധികം ഉടമകളുടെ ഫോട്ടോ വകുപ്പില്‍നിന്ന് നഷ്ടമായ സാഹചര്യത്തിലും പ്രത്യേക ക്യാമ്പുകളില്‍ ഫോട്ടോ എടുത്തിരുന്നു. രണ്ട് ക്യാമ്പുകളിലും എത്താത്തവര്‍ക്കും അനുബന്ധ കാര്യങ്ങള്‍ ചെയ്യാത്തവര്‍ക്കുമാണ് കാര്‍ഡ് വീണ്ടും പുതുക്കേണ്ടിവരുക.

ഇതിനായി നേരത്തേ നല്‍കിയ വന്‍ ചോദ്യാവലിയുള്ള അപേക്ഷ വീണ്ടും പൂരിപ്പിച്ചുനല്‍കി നടപടി ആദ്യമേ തുടങ്ങേണ്ടിവരും. ഇത് എന്ന് തുടങ്ങുമെന്ന് പറയാറായിട്ടില്ല. ഭക്ഷ്യഭദ്രതാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ റേഷന്‍ കാര്‍ഡ് ഫെബ്രുവരിയില്‍ ഉടമകള്‍ക്ക് നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതിനുശേഷം മാത്രമേ ഇത്തരക്കാരെ പരിഗണിക്കുകയുള്ളൂ. ചെറിയ താലൂക്കുകളില്‍ വരെ റേഷന്‍ കാര്‍ഡ് പുതുക്കാത്ത ശരാശരി 3000 ഉടമകളെയാണ് ഇതുവരെ കണ്ടത്തൊനായത്.

റേഷന്‍ കാര്‍ഡ് പുതുക്കല്‍ പ്രക്രിയ തുടങ്ങിയ 2014 മേയ് മുതല്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നും ജില്ലകളില്‍നിന്നും താലൂക്കുകളില്‍നിന്നും കാര്‍ഡുകള്‍ മാറ്റി പുതിയ താലൂക്കില്‍ ചേര്‍ന്നവര്‍ക്ക് താല്‍ക്കാലിക റേഷന്‍ കാര്‍ഡ് നല്‍കിയിരുന്നു. ഭക്ഷ്യഭദ്രതാ നിയമത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ ഇക്കൂട്ടര്‍ക്ക് നല്‍കിയ താല്‍ക്കാലിക റേഷന്‍ കാര്‍ഡിന് പുതിയ നിയമത്തിന്റെ പശ്ചാത്തലത്തില്‍ അംഗീകാരമില്ല. ഇവരും ഭക്ഷ്യഭദ്രതാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ അപേക്ഷ നല്‍കി ബയോമെട്രിക് കാര്‍ഡിനായി കാത്തിരിക്കേണ്ടി വരും.

ഇക്കൂട്ടരുടെ കാര്യത്തില്‍ കൃത്യമായ നിലപാട് സ്വീകരിച്ച വകുപ്പ് അപേക്ഷ നല്‍കിയിട്ടും ഭക്ഷ്യഭദ്രതാ നിയമത്തിന്റെ മുന്‍ഗണന, മുന്‍ഗണനേതര പട്ടികയില്‍ ഉള്‍പ്പെടാത്തവരുടെ കാര്യത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൗരവക്കാരനായ മാധവൻ നായരായി ജെയ്സ് ജോസ്; പ്രകടിപ്പിക്കാനാവാത്ത സ്നേഹത്തിന്റെ കഥയുമായി 'അരികിൽ' ചിത്രീകരണം ആരംഭിച്ചു!!!  (1 hour ago)

ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ക്രൂരത; ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതി ഓച്ചിറയിൽ പിടിയിൽ...  (2 hours ago)

തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...  (2 hours ago)

ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...  (2 hours ago)

ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...  (2 hours ago)

തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കണം:  (3 hours ago)

#VVRajesh കണക്കുകള്‍ക്ക് മുന്നില്‍ അജണ്ടകള്‍ തകര്‍ന്നു  (3 hours ago)

#Jharkhand കള്ളപ്പരാതി, ഒടുവില്‍ കുടുങ്ങി!  (3 hours ago)

അടങ്ങടാ കൊമ്പാ...! RRT സംഘത്തെ കണ്ടതും ഓടി അടുത്ത് ചക്കകൊമ്പൻ 3 മണിക്കൂർ ഒരേ നിൽപ്പ് നിന്ന് പറ്റിച്ചു..!  (3 hours ago)

സ്വര്‍ണ്ണശേഖരത്തിന്റെ 84 ശതമാനവും ഇനി സ്വദേശത്ത്  (3 hours ago)

തിരുവനന്തപുരത്ത് വെള്ളപ്പൊക്കം ഉണ്ടാകുന്ന പശ്ചാത്തലമുള്ള ഇടമാണ്;ഇത്രയും വെള്ളം ഒഴുകി പോകേണ്ട രീതിയിലുള്ള വിസ്തൃതിയിലുള്ള ഓട അല്ല തിരുവനന്തപുരത്ത് ഉള്ളത്; ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂർ കൊണ്ട് പെയ  (3 hours ago)

അമേരിക്കയെ വിഴുങ്ങി 'കൊടുംകാറ്റ്' 1000 വിമാനങ്ങൾ റദ്ദാക്കി, 8 ലക്ഷം ജനങ്ങൾ വീട് വീട് വിട്ടിറങ്ങി...! ഇടയിലൂടെ ഇറാന്റെ അറ്റാക്ക്  (3 hours ago)

#Mumbai ബോർഡിങ് സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കവെ ദാരുണാന്ത്യം..  (4 hours ago)

സ്വർണവില ഇനിയും താഴുമെന്ന് കരുതിയവർക്ക് തിരിച്ചടി; പവൻ കുതിച്ചുയരുന്നു, പണയസ്വർണം തിരിച്ചുപിടിക്കാനാകുമോ? ബാങ്കുകളുടെ നോട്ടീസിൽ ഇനി നിർണായക മാറ്റം!  (5 hours ago)

ഹർജി കോടതി തള്ളിയെങ്കിലും... മിഷൻ ചക്കക്കൊമ്പൻ സ്റ്റേ ചെയ്യണം; പിന്നിൽ വമ്പൻ കളിയെന്ന് വാദം, കോടതിയിൽ ഹർജിക്കാരന്റെ വാദം, ചക്കക്കൊമ്പൻ ആരാധകർക്ക് ആവേശം  (5 hours ago)

Malayali Vartha Recommends