Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

വാട്‌സ് ആപ്പില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നഗ്‌നചിത്രം അയച്ച തിരൂരിലെ അദ്ധ്യാപകന്‍ കുടുങ്ങി

24 NOVEMBER 2016 11:49 AM IST
മലയാളി വാര്‍ത്ത

സ്ഥാനം മറക്കുന്ന അധ്യാപകര്‍ അതിരുകടന്നാല്‍ കുട്ടികളും അതിരുകടക്കും. നഗ്‌ന ചിത്രം വാട്‌സ് ആപ്പിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അയച്ച +2 അദ്ധ്യാപകനെ വിദ്യാര്‍ത്ഥികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. തിരൂര്‍ കൂട്ടായി എം.എം.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ അദ്ധ്യാപകനും തിരുന്നാവായ സ്വദേശിയുമായ രാജേഷ് കുമാറി(38 )നെയാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
നമ്പര്‍ ആവശ്യപ്പെട്ട പെണ്‍കുട്ടികള്‍ സഹ പാഠികളായ ആണ്‍കുട്ടികളുടെ നമ്പര്‍ നല്‍കി. എന്നാല്‍ പെണ്‍കുട്ടികളാണെന്നു തെറ്റിദ്ധരിച്ച കമ്പ്യൂട്ടര്‍ അദ്ധ്യാപകന്‍ ഈ നമ്പറുകളില്‍ നിരന്തരമായി അശ്ലീല സന്ദേശങ്ങള്‍ അയച്ചു കൊണ്ടിരുന്നു. എന്നാല്‍ സ്വന്തം നഗ്‌ന ചിത്രം തന്നെ അയച്ചതോടെ വിദ്യാര്‍ത്ഥികള്‍ കൂടി അദ്ധ്യാപകനെ പിടികൂടുകയും പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.
വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നതിനായി +2 വിദ്യാര്‍ത്ഥിനികളുടെ ഫോണ്‍ നമ്പര്‍ രാജേഷ് കുമാര്‍ ശേഖരിച്ചിരുന്നു. പാഠഭാഗങ്ങളിലെ സംശയങ്ങള്‍ തീര്‍ക്കാനെന്നു പറഞ്ഞായിരുന്നു അദ്ധ്യാപകന്‍ പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പറുകള്‍ ശേഖരിച്ചിരുന്നത്. എന്നാല്‍ സംശയം തോന്നിയ പെണ്‍കുട്ടികള്‍ ക്ലാസിലെ ആണ്‍കുട്ടികളോട് വിഷയം പറയുകയും ആണ്‍കുട്ടികളുടെ നമ്പര്‍ അദ്ധ്യാപകന് നല്‍കുകയും ചെയ്തു. പിന്നീട് ശേഖരിച്ച നമ്പറുകള്‍ വച്ച് അദ്ധ്യാപകന്‍ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തു. ഈ ഗ്രൂപ്പില്‍ പെണ്‍കുട്ടികള്‍ മാത്രമാണ് ഉള്ളതെന്ന ധാരണയില്‍ അദ്ധ്യാപകന്‍ അശ്ലീല ചുവയുള്ള സന്ദേശങ്ങള്‍ സ്ഥിരമായി അയച്ചു കൊണ്ടിരുന്നു. കൂടാതെ പേഴ്‌സണല്‍ ചാറ്റിംങും ആരംഭിച്ചു. പേഴ്‌സണല്‍ ചാറ്റിങിനായി അദ്ധ്യാപകന്‍ വന്നു പെട്ടതാകട്ടെ ഈ ആണ്‍കുട്ടികളുടെ അടുത്തായികുന്നു.
പെണ്‍കുട്ടികളുടെ നമ്പറാണെന്നു കരുതി രാജേഷ് കുമാര്‍ സ്വന്തം നഗ്‌ന ഫോട്ടോകള്‍ രണ്ട് ആണ്‍കുട്ടികള്‍ക്ക് വാട്‌സ് ആപ്പ് വഴി അയക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകിട്ടോടെ സംഭവം പുറത്തായി. ഇതോടെ ബുധനാഴ്ച സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികള്‍ രാജേഷ് കുമാറിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ക്ക് പരാതി നല്‍കി. വിവരമറിഞ്ഞ രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളിലെത്തിയിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈനും സ്ഥലത്തെത്തി. സ്‌കൂളില്‍ കൂടുതല്‍ പേര്‍ തടിച്ചു കൂടിയതോടെ ഏറെ നേരം സംഘര്‍ഷാവസ്ഥ നിലനിന്നു. തുടര്‍ന്ന് തിരൂര്‍ സി.ഐ എം.കെ ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. അദ്ധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് സ്ഥിതി ശാന്തമായത്.
പെണ്‍കുട്ടികളോട് അപമര്യാതയായി പെരുമാറിയതിന് നാല് വര്‍ഷം മുമ്പ് രാജേഷ് കുമാറിനെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ അദ്ധ്യാപകനെതിരെ വേറെയും പരാതികളുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ കാലില്‍ പിടിച്ചത് പ്രശ്‌നമായിരുന്നു. രേഖാ മൂലവും അല്ലാതെയുമുള്ള നിരവധി പരാതികള്‍ ഈ അദ്ധ്യാപകനെതിരെ നല്‍കിയിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കസ്റ്റഡിയിലെടുത്ത അദ്ധ്യാപകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്നും തിരൂര്‍ സി.ഐ അറിയിച്ചു.
വിദ്യാര്‍ത്ഥികളെ കൗണ്‍സിലിന് വിധേയമാക്കുമെന്ന് ചൈല്‍ഡ് ലൈന്‍ അറിയിച്ചു. നിരവധി കുട്ടികള്‍ ഇയാളുടെ വലിയില്‍ അകപ്പെട്ടതായാണ് കണക്കാക്കുന്നത്. മാനഹാനി ഭയന്ന് പലരും പുറത്തു പറയുന്നില്ല. അദ്ധ്യാപകന്‍ പിടിയിലായതോടെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇയാള്‍ക്കെതിരെ മൊഴി നല്‍കുമെന്നാണ് സൂചന. ഭാര്യയും രണ്ട് കുട്ടികളുമുണ്ട് പൊലീസ് പിടിയിലായ കമ്പ്യൂട്ടര്‍ അദ്ധ്യാപകന്‍ സജീഷ് കുമാറിന്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (57 minutes ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (1 hour ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (1 hour ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (4 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (4 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (7 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (7 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (7 hours ago)

പിണറായി രാജി വയ്ക്കും..?!  (8 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (8 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (8 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (8 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (8 hours ago)

Malayali Vartha Recommends