സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കണ്ണൂരില്‍ തിരിതെളിഞ്ഞു

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കണ്ണൂരില്‍ തിരിതെളിഞ്ഞു. പോലീസ് മൈതാനത്തെ പ്രധാന വേദിയായ നിളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മോഹന്‍കുമാര്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
ഗായിക കെ.എസ് ചിത്ര മുഖ്യാതിഥിയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്ന കെ.എസ് ചിത്ര തനിക്ക് കലോത്സവത്തില്‍ സമ്മാനം നേടിത്തന്ന ഗാനം ആലപിച്ചു. വാര്‍ണ്ണാഭമായ ഘേഷയാത്രയ്ക്ക് ശേഷമാണ് കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് നടന്നത്. ഉച്ചയ്ക്ക് 2.30ന് ആരംഭിച്ച ഘോഷയാത്ര വൈകിട്ട് അഞ്ച് മണിയോടെ പ്രധാന വേദിയിയില്‍ എത്തി. തുടര്‍ന്ന് ഉദ്ഘാടന സമ്മേളനം ആരംഭിച്ചു.
നദികളുടെ പേരിട്ട 20 വേദികളിലാണ് കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്നത്. 232 ഇനങ്ങളിലായി 12,000 വിദ്യാര്‍ത്ഥികളാണ് കലോത്സവത്തില്‍ മത്സരിക്കുന്നത്. കലോത്സവത്തിന് എത്തിയ കലാപ്രതിഭകളെ ഐ.ആര്‍.പി.സി ഒരുക്കിയ 10,000 ദീപങ്ങള്‍ തെളിയിച്ചാണ് സ്വാഗതം ചെയ്തത്. പ്രധാന വേദിക്ക് പുറത്ത് ഐ.ആര്‍.പി.സിയുടെ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മെഡിക്കല്‍ കെയര്‍, ശുദ്ധജലവിതരണം, ആംബുലന്‍സ് സൗകര്യം, എന്നിവ അടങ്ങുന്നതാണ് ഹെല്‍പ്പ് ഡെസ്‌ക്
https://www.facebook.com/Malayalivartha