കോഴിക്കോട്ട് മൊബൈല്‍ ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ വന്‍ തീപിടിത്തം, ആളപായമില്ല

മാവൂര്‍ റോഡില്‍ പുതിയ സ്റ്റാന്‍ഡിനു സമീപം ബഹുനിലകെട്ടിടത്തില്‍ വന്‍തീപിടിത്തം. മാവൂര്‍ റോഡിലെ നാലു നില കെട്ടിടത്തിലെ താഴത്തെ നിലയിലാണ് തീ പിടിച്ചത്.
രാത്രി 12.45 ഓടെ കെട്ടിടത്തിലെ കാവല്‍ക്കാരനാണ് തീ കണ്ടത്. ഷറാറ പ്ലാസ എന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ഗള്‍ഫ് സിറ്റി ബസാറിലെ മൂന്നു കടകള്‍ക്കാണ് തീപിടിച്ചത്. ഇതില്‍ ഒരു കട പൂര്‍ണമായും കത്തിനശിച്ചു. ഇരുപതോളം മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണിത്. ആളപായമുള്ളതായി വിവരമില്ല.
നഗരത്തിലെ വിവിധ അഗ്‌നിശമനസേനാ നിലയങ്ങളില്‍ നിന്ന് പത്തോളം ഫയര്‍ എന്‍ജിനുകള്‍ തീയണക്കാനെത്തി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
https://www.facebook.com/Malayalivartha