അന്യായമായ സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കണം; ലോ അക്കാദമി സമരക്കാര്‍ക്ക് ആവേശമായി വി.എസ് സമരപ്പന്തലില്‍; വിദ്യാര്‍ത്ഥികളുടെ ആവശ്യം ന്യായമെന്ന്

സിപിഎമ്മിനെ സമ്മര്‍ദ്ദത്തിലാക്കി വിഎസ്സ് ലോ അക്കാദമി വിഷയത്തില്‍ ഇടപെടുന്നു. അതും കാര്യമായിത്തന്നെ. ലോ അക്കാദമി സമരത്തില്‍ സിപിഎമ്മും എസ് എഫ് ഐയും രണ്ടു തട്ടിലേക്ക് നീങ്ങുന്നതിനിടെ സമരക്കാര്‍ക്ക് ഉറച്ച പിന്തുണയുമായി വി.എസ് അച്യുതാനന്ദന്‍ സമരപ്പന്തലില്‍ എത്തി. രാവിലെ 10.30 ഓടെയാണ് വി.എസ് സമരവേദിയില്‍ എത്തിയത്. ആവേശം നിറഞ്ഞ സ്വീകരണമാണ് വി.എസിന് വിദ്യാര്‍ത്ഥികള്‍ നല്‍കിയത്.
കോളജ് മാനേജ്‌മെന്റിനെതിരെ ശക്തമായ ഭാഷയിലാണ് വി.എസ് പ്രതികരിച്ചത്. സര്‍ക്കാരിന്റെ ഭൂമി ലോ അക്കാദമി നിയമവിരുദ്ധമായി കൈവശം വച്ചുകൊണ്ടിരിക്കുകയാണ്. ആവശ്യത്തിലേറെ കൈവശം വച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കണം. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അത് അംഗീകരിക്കുകയാണ് വേണ്ടതെന്നും വി.എസ് പറഞ്ഞു.
വി.എസിനു മുന്നില്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പരാതികള്‍ ഉന്നയിച്ചു. സമരപ്പന്തലില്‍ നിരാഹാരം കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു സമീപം ഏതാനും നിമിഷം ഇരുന്ന ശേഷമാണ് വി.എസ് മടങ്ങിയത്. ബ്രിട്ടാസും പിണറായായിയും തമ്മിലുള്ള അടുപ്പവും സിപിഎമ്മിന് വേണ്ടപ്പെട്ടയാളുമാണ് ലക്ഷ്മി നായര്‍. ജിഷ്ണു പ്രണോയ് വിഷയം ഏറ്റെടുത്ത കൈരളി ലോ അക്കാദമി സമരത്തില്‍ ഇരട്ടത്താപ്പാണ് കാണിച്ചത്. ഇതെല്ലാം സമരക്കാരെയും വിഷമിപ്പിക്കുന്നുണ്ട്.
വിവാദമായി മാറിയിരിക്കുന്ന ലോ അക്കാദമിയുമായി ബന്ധപ്പെട്ട് നടക്കുന്ന സമരത്തില്‍ നിന്നും പിന്മാറില്ലെന്ന് എസ്എഫ്‌ഐ. സമരത്തില്‍ നിന്നും പിന്മാറണമെന്നും പ്രിന്‍സിപ്പലിനെ മാറ്റണമെന്നുമുള്ള മുദ്രാവാക്യം ഉപേക്ഷിക്കാന്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തോട് സിപിഎം ആവശ്യപ്പെട്ടെന്ന് തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ എസ്എഫ്‌ഐ തള്ളി. സമരത്തില്‍ നിന്നും ഒട്ടും പിന്നോട്ടില്ലെന്നും പ്രിന്‍സിപ്പലിനെ മാറ്റണമെന്ന ആവശ്യത്തില്‍ തന്നെ മൂന്നോട്ട് കൊണ്ടുപോകുമെന്നും സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ് വ്യക്തമാക്കി.
സിപിഎം ജില്ലാകമ്മറ്റി ഓഫീസിലേക്ക് തിങ്കളാഴ്ച രാത്രി വിളിച്ചു വരുത്തി സിപിഎം സംസ്ഥാന ജില്ലാ നേതാക്കള്‍ എസ്എഫ്‌ഐ നേതാക്കളോട് പ്രിന്‍സിപ്പലിനെ മാറ്റണമെന്ന മുദ്രാവാക്യത്തില്‍ നിന്നും പിന്തിരിയാന്‍ ആവശ്യപ്പെട്ടിരുന്നതായിട്ടാണ് ഇന്നലെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നാണ് നേതാക്കള്‍ പറയുന്നത്. സമരം ശക്തമാകുകയും എല്ലാ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും സമരവുമായി എത്തുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് സിപിഎം വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ വിലക്കിതായും വാര്‍ത്ത പുറത്തുവന്നത്.
അതേസമയം ഇന്നുമുതല്‍ കോളേജ് തുറന്ന് പ്രവര്‍ത്തിക്കുമെന്ന മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നെങ്കിലൂം സമരം പതിനഞ്ചാം ദിനത്തിലേക്ക് കടന്നിരിക്കെ വിദ്യാര്‍ത്ഥികളാരും കോളേജില്‍ എത്തിയിരുന്നില്ല. രാവിലെ ഒമ്പതു മണിക്ക് തന്നെ ഓഫീസ് സ്റ്റാഫുകള്‍ കോളേജില്‍ വന്നിരുന്നെങ്കിലും എല്ലാ കുട്ടികളും ഒരുമിച്ച് പ്രിന്‍സിപ്പലിനെ മാറ്റണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. രാവിലെ ഒമ്പതു മണി മുതല്‍ നടക്കുന്ന കഌസ്സിനായി മാനേജ്‌മെന്റ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുമായി ചര്‍ച്ച നടത്തുകയും സമ്മര്‍ദ്ദം ഉണ്ടാക്കുകയും ചെയ്‌തെങ്കിലും ഒരു വിദ്യാര്‍ത്ഥികളും കഌസ്സില്‍ കയറാന്‍ കൂട്ടാക്കിയില്ല. പ്രിന്‍സിപ്പലിനെ നീക്കാനാകില്ലെന്ന നിലപാടില്‍ കോളേജും ഉറച്ചു നില്‍ക്കുകയാണ്.
https://www.facebook.com/Malayalivartha























