Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ലക്ഷ്മി നായര്‍ രാത്രി എട്ടുമണികഴിഞ്ഞാല്‍ പെണ്‍കുട്ടികളെ കാറില്‍ കയറ്റി കൊണ്ടുപോകുന്നതെങ്ങോട്ട്...?

25 JANUARY 2017 12:33 PM IST
മലയാളി വാര്‍ത്ത

ലോ അക്കാദമയില്‍ തുടരുന്ന പ്രതിഷേധം ശക്തമാകുന്നതിനിടയില്‍ പുര്‍വ്വ വിദ്യാര്‍ത്ഥിയും എസ് എഫ് ഐ നേതാവുമായിരുന്ന അഡ്വ. കരകുളം ആദര്‍ശിന്റെ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. 2008-2013 ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്നു ആദര്‍ശ്. ചെറുപ്പത്തില്‍ ബാലസംഘത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയ രാഷ്ട്രീയ പാരമ്പര്യം ഈ എസ്എഫ്‌ഐ നേതാവിനുണ്ടായിരുന്നു. എസ്എഫ്‌ഐയുടെ ജില്ലയിലെ കോളജുകളുടെ ചുമതലയും ആദര്‍ശിനായിരുന്നു.

2012ല്‍ ലക്ഷ്മിനായര്‍ പ്രിന്‍സിപ്പലായി ചുമതലയേറ്റു. ആ കാലത്ത് പ്രമുഖ ചാനലിലെ കുക്കറി ഷോയ്ക്ക് വേണ്ടി പ്രിന്‍സിപ്പല്‍ പെണ്‍കുട്ടികളെ കൊണ്ടുപോകുമായിരുന്നു. അതിനെ ആരും എതിര്‍ത്തില്ല. എന്നാല്‍ ലക്ഷ്മി നായരുമായി അടുപ്പമുണ്ടായിരുന്ന ചില പെണ്‍കുട്ടികളെ രാത്രി എട്ടു മണിക്ക് ശേഷം കാറില്‍ കയറ്റി കൊണ്ടുപോകുന്നതിനെ ആദര്‍ശിന്റെ നേതൃത്വത്തിലുള്ള എസ്എഫ്‌ഐ നേതാക്കള്‍ എതിര്‍ത്തു. പതിവായി കൊണ്ടുപോയിരുന്ന പെണ്‍കുട്ടികളില്‍ ഒരാള്‍ എഐഎസ്എഫ് പ്രവര്‍ത്തകയായിരുന്നു. അവരിന്ന് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നു. അടുത്തിടെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടന്ന സമരത്തിന് നേതൃത്വം കൊടുത്തവരില്‍ അവരും ഉണ്ടെന്ന് ആദര്‍ശ് പറഞ്ഞു.



പെണ്‍കുട്ടികളെ രാത്രി ഏഴ് മണികഴിഞ്ഞാല്‍ പുറത്ത് കൊണ്ടുപോകാന്‍ പാടില്ലെന്ന് പറഞ്ഞ് എസ്എഫ്‌ഐ പ്രക്ഷോഭം തുടങ്ങിയപ്പോള്‍ പ്രിന്‍സിപ്പല്‍ ആദര്‍ശിനെ വിളിച്ച് ഭീഷണിപ്പെടുത്തി. ' ആദര്‍ശ് ഇനി ഇവിടെ പഠിക്കുകയുമില്ല, എല്‍എല്‍ബി എടുക്കുകയുമില്ല'. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കെ .എസ്.യുവിന്റെ ജില്ലാ കമ്മിറ്റി അംഗമായ പെണ്‍കുട്ടിയെ ആദര്‍ശ് അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതി പ്രിന്‍സിപ്പലിന് കിട്ടി.

ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തകനെ ഉപയോഗിച്ച് ലക്ഷ്മിനായര്‍ 14 ദിവസം തുടര്‍ച്ചയായി ഈ വാര്‍ത്ത ഫോളോഅപ്പ് ചെയ്തു. ഇതെല്ലാം കണ്ട് സഹിക്കാനാകാതെ അമ്മ ഷീലാകുമാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അങ്ങനെ ഒരുപാട് ദുരിതങ്ങളാണ് ഈ ചെരുപ്പക്കാരന്‍ നേരിടേണ്ടി വന്നത്. പക്ഷെ, നാട്ടുകാരെല്ലാം തനിക്കൊപ്പം നിന്നെന്ന് ആദര്‍ശ് ഓര്‍മിച്ചു. പക്ഷെ, തന്നെ അറിയാത്ത പലരും ഇത് സത്യമാണെന്ന് വിശ്വസിച്ചു.



പരാതിക്ക് പിന്നില്‍ വേറൊരു കാര്യം കൂടിയുണ്ടെന്ന് ആദര്‍ശ് ഓര്‍മിച്ചു. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയമായിരുന്നു അന്ന്. എസ്എഫ്‌ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി ആദര്‍ശ് നോമിനേഷന്‍ നല്‍കുന്ന വിവരം മറ്റ് ചില എസ്എഫ്‌ഐക്കാര്‍ പറഞ്ഞ് ലക്ഷ്മി നായര്‍ അറിഞ്ഞിരുന്നു. ആദര്‍ശ് ചെയര്‍മാനാകാതിരിക്കുക എന്നത് പ്രിന്‍സിപ്പലിന്റെ കൂടി ആവശ്യമായിരുന്നു. ആദര്‍ശിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയെ സ്വദേശമായ ആലപ്പുഴയിലേക്ക് പ്രിന്‍സിപ്പല്‍ പറഞ്ഞയച്ചു. പരീക്ഷ എഴുതാന്‍ മാത്രം വന്നാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചു.

എന്നാല്‍ പത്രത്തില്‍ വാര്‍ത്തവന്നതും ആദര്‍ശിനെ കോളജില്‍ നിന്നും എസ്എഫ്‌ഐയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത് പെണ്‍കുട്ടി അറിഞ്ഞിരുന്നില്ല. കേസ് വഞ്ചിയൂര്‍ കോടതിയില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടി തനിക്ക് പറ്റിയ ചതി മനസിലാക്കിയത്. ആദര്‍ശ് തന്നെ ഒന്നും ചെയ്തിട്ടില്ലെന്ന് പെണ്‍കുട്ടി മജിസ്‌ട്രേറ്റിനോട് തൊഴുത് പറഞ്ഞു.



ആദര്‍ശിനെതിരായ പരാതി പത്രങ്ങളില്‍ വാര്‍ത്തയായപ്പോള്‍ എസ്എഫ്‌ഐയുടെ ചുമതലയുണ്ടായിരുന്ന സിപിഎം നേതാവ് വികെ മധു അടക്കം തള്ളിപ്പറഞ്ഞു. അദ്ദേഹത്തിന് സത്യങ്ങളെല്ലാം അറിയാമായിരുന്നു എന്നും ആദര്‍ശ് വിശ്വസിക്കുന്നു. എന്നാല്‍ കരകുളം ലോക്കല്‍ കമ്മിറ്റി ആദര്‍ശിനൊപ്പം നിന്നു. എസ്എഫ്‌ഐയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തപ്പോള്‍ ആദര്‍ശ് സംഘടന വിട്ടു. ഡിവൈഎഫ്‌ഐയില്‍ സജീവമായി തുടര്‍ന്നു. വിഎസ് പക്ഷക്കാരനാണെന്ന് ആരോപിച്ചാണ് പാര്‍ട്ടി ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും തന്നെ സഹിയിക്കാതിരുന്നതെന്ന് ആദര്‍ശ് പറഞ്ഞു. തിരുവനന്തപുരം കരകുളം ഷീലാഭവനില്‍ ബാഹുലേയന്‍ നായരുടെയും ഷീലാകുമാരിയുടെയും മകനായ ആദര്‍ശ് ഇപ്പോള്‍ വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (9 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (9 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (9 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (9 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (9 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (10 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (10 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (10 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (11 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (11 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (12 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (13 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (14 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (14 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (15 hours ago)

Malayali Vartha Recommends