കാവിക്ക് പിന്നാലെ വിടില്ല ലാലിനെ: മോഹന്‍ലാലിനെ ഇടത്തേക്ക് തിരിക്കാന്‍ സി പി എം

മോഹന്‍ലാലിനെ കൂടെ കൂട്ടാന്‍ സര്‍ക്കാര്‍.ബി ജെ പി മോഹന്‍ലാലിനെ ചാക്കിട്ട് പിടിക്കാന്‍ ശ്രമം തുടങ്ങിയതോടെയാണ് സി പി എം നേതൃത്വത്തില്‍ സര്‍ക്കാര്‍ തന്നെ മോഹന്‍ലാലിനെ ചാക്കിലാക്കിയത്. ദേശാഭിമാനിയുടെ അക്ഷരമുറ്റത്തിന്റെ ബ്രാന്റ് അംബാസിസറാണ് മോഹന്‍ലാല്‍ .കഴിഞ്ഞ ദിവസം ഉത്രാടം തിരുനാള്‍ പുരസ്‌കാരം മോഹന്‍ലാലിന് നല്‍കിയത് ധനമന്ത്രി തോമസ് ഐസക്കാണ്. മോഹന്‍ലാലിനെതിരെ നടക്കുന്ന നീക്കങ്ങള്‍ക്കെതിരെ ധനമന്ത്രി തുറന്നടിച്ചിരുന്നു. മോഹന്‍ലാലിനെ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും അദ്ദേഹത്തിനെതിരെ നടക്കുന്ന ശ്രമങ്ങള്‍ ആസൂ ത്രിതമാണെന്നും ഡോ.ഐസക് പറഞ്ഞു.
നോട്ട് നിരോധനത്തെ പ്രകീര്‍ത്തിച്ച് മോഹന്‍ലാല്‍ ബ്ലോഗ് എഴുതിയപ്പോള്‍ തന്നെ സി പി എം അദ്ദേഹത്തെ നോട്ടമിട്ടിരുന്നു. ബിജെപി അനുകൂല ചിന്താഗതിയുള്ള സാംസ്‌കാരിക നേതാക്കളെ സി പി എമ്മിലേക്ക് ആകര്‍ഷിക്കുക എന്ന അടവു തന്ത്രത്തിന്റെ ഭാഗമാണ് പുതിയ നീക്കങ്ങള്‍.
മോഹന്‍ലാലിന് ആരോടും ചായ് വില്ലെന്ന ഡോ..ഐസക്കിന്റെ പ്രസ്താവനയുടെ പിന്നിലെ രഹസ്യവും ഇത തന്നെ.ലാലിനോട് വിയോജിപ്പുള്ളവര്‍ അത് ബഹുമാനത്തോടെ വെളിപ്പെടുത്തണമെന്നാണ് ഐസക് പറയുന്നത്. തനിക്കും ലാലിനോട് വിയോജിപ്പുണ്ട്. മനുഷ്യനെന്ന നിലയില്‍ തനിക്ക് ആരോടും ചായ്വില്ലെന്നും മധ്യത്താണ് നില്‍ക്കുന്നതെന്നും മോഹന്‍ലാലും പറഞ്ഞു.
റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് അടിയന്തിര സഹായമെത്തിക്കുന്ന പദ്ധതിയുടെ ഗുഡ് വില്‍ അംബാസിഡറായാണ് ലാല്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുത്തത്.ക്യഷി വകുപ്പിന്റെ ചില പുതിയ പദ്ധതികളിലേക്കും ലാലിന് ക്ഷണം ലഭിച്ചിട്ടുണ്ട്. ഫലത്തില്‍ മോഹന്‍ലാലിനെ സ്വന്തം തട്ടകത്തിലെത്തിക്കാനാണ് പിണറായിയും കോടിയേരിയും ശ്രമിക്കുന്നത്.
സുരേഷ് ഗോപി എം .പിയായതോടെയാണ് സി പി എം വീണ്ടുവിചാരം ആരംഭിച്ചത്.മമ്മുട്ടി സി.പി എം സഹയാത്രികനാണ്. ശ്രീനിവാസന്‍ ഇടകാലത്ത് സി പി എമ്മുമായി ഇടഞ്ഞു.ശ്രീനിയെയും ഇടത്തേക്ക് തിരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.പി.രാജീവിനാണ് ഇതിന്റെ ചുമതല.
അതേ സമയം മോഹന്‍ലാല്‍ ഇതേ വരെയും മനസു തുറന്നിട്ടില്ല. ബി ജെ പിയുമായി ചേര്‍ന്നു നില്‍ക്കുന്നതാണ് ലാലിന്റെ മനസ്സ്. മോദിയെ കുറിച്ച് അദ്ദേഹം നടത്തിയിട്ടുള്ള പ്രസ്താവനകള്‍ ഉദാഹരണം.
https://www.facebook.com/Malayalivartha























