കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗവേദിക്കുനേരെ ബോംബേറ്, കെ.പി. ജിതേഷ് രക്തസാക്ഷി അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കവേയാണ് സംഭവം

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗവേദിക്കുനേരെ ബോംബെറിഞ്ഞു. കെ.പി. ജിതേഷ് രക്തസാക്ഷി അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കവേയാണ് തലശേരി ടെംബിള്‍ ഗേറ്റിന് സമീപത്തുവച്ച് ബോംബേറ് ഉണ്ടായത്. ബൈക്കിലെത്തിയ ആളാണ് ബോംബെറിഞ്ഞതെന്ന് നേതാക്കള്‍ പറഞ്ഞു. വലിയ സ്‌ഫോടകശേഷി ഇല്ലാത്ത ബോംബാണ് ഉപയോഗിച്ചിരുന്നത്. അതിനാല്‍ പ്രകോപനം മാത്രം ലക്ഷ്യമിട്ടു കൊണ്ടു ആക്രമണമായിരുന്നു ഇതെന്ന് പോലീസ് സംശയിക്കുന്നു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
പ്രവര്‍ത്തകര്‍ ബൈക്കിനെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. ആര്‍എസ്എസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ രക്തസാക്ഷിദിനാചരണം സംഘടിപ്പിച്ചതിന്റെ ഭാഗമായി വാക്കേറ്റമുണ്ടായിരുന്നു. തലശേരി ഡിവൈഎസ്പി അന്വേഷണത്തിന് നിര്‍ദേശം നല്‍കി. സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങാതിരിക്കാന്‍ പൊലീസ് സുരക്ഷ ശക്തമാക്കി. മേഖലയില്‍ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha