മകളുടെ വിവാഹത്തിനൊപ്പം പാവപ്പെട്ട അഞ്ച് പെണ്‍കുട്ടികളുടെ സ്വപ്നം കൂടി സിദ്ദിഖ് യാഥാര്‍ഥ്യമാക്കി കോഴിക്കോട് സ്വദേശി

സ്വന്തം കാര്യം നോക്കി നടക്കുന്നവരാണ് ഇപ്പോള്‍ കൂടുതലും. സ്വന്തം മകളുടെ വിവാഹം എത്രത്തോളം ആര്‍ഭാടമാക്കാമെന്ന് ചിന്തിക്കുന്നവര്‍ക്ക് ഇത് ഒരു മാതൃകയാണ്. മകളുടെ വിവാഹത്തിനൊപ്പം പാവപ്പെട്ട അഞ്ച് പെണ്‍കുട്ടികളുടെ വിവാഹ സ്വപ്നം കൂടി സാക്ഷാല്‍കരിച്ച് കോഴിക്കോട് ചെറുവാടി സ്വദേശിയും ബിസിനസുകാരനുമായ സിദ്ദിഖ് പുറായില്‍. ഏബിള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് എംഡിയാണ് സിദ്ദിഖ് പുറായില്‍.
മകളുടെ വിവാഹത്തിനൊപ്പം പാവപ്പെട്ട കുടുംബങ്ങളുടെ സ്വപ്നത്തിനും കൂട്ടുനില്‍ക്കണമെന്ന് സിദ്ദിഖ് നേത്തെ തീരുമാനിച്ചതായിരുന്നു. ഈ തീരുമാനത്തിലാണ് മകള്‍ ഹുസ്‌നയുടെ വിവാഹത്തിനൊപ്പം പാവപ്പെട്ട അഞ്ച് പെണ്‍കുട്ടികളുടെ സ്വപ്നം കൂടി സിദ്ദിഖ് യാഥാര്‍ഥ്യമാക്കിയത്.
അഞ്ച് പേരുടെയും കല്ല്യാണച്ചെലവുകള്‍ മുഴുവന്‍ സിദ്ദിഖ് ഏറ്റെടുത്തു. പാലക്കാട് ജില്ലയിലെ റെയ്ഹാനത്ത്, റിസാന, കോഴിക്കോട് ചെറുവാടിയിലെ ജിംഷീന കൊല്ലം കൊട്ടിയത്തെ ആമിന എന്നിവരാണ് സിദ്ദിഖിന്റെ മകള്‍ക്കൊപ്പം പുതു ജീവിതത്തിലേക്ക് കടന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.ഐ ഷാനവാസ് എംപി , തുടങ്ങി മത, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha