കണ്ണൂരില്‍ കോടിയേരിയുടെ പ്രസംഗവേദിക്ക് സമീപം ബോംബേറ്, ഒരാള്‍ക്ക് പരിക്ക്

തലശ്ശേരിയില്‍ സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗവേദിക്ക് സമീപം ബോംബേറ്. ഒരാള്‍ക്ക് പരിക്ക്. തലശ്ശേരി നങ്ങാറത്ത് പീടികയില്‍ നടന്ന രക്തസാക്ഷി കെ.പി ജിജേഷ് അനുസ്മരണ പരിപാടിക്കിടെയാണ് ബോംബേറ് നടന്നത്. ബോംബേറില്‍ ഡി.വൈ. എഫ്.ഐ പ്രവര്‍ത്തകനും ദേശാഭിമാനി ഏജന്റുമായ ശരത്‌ലാലിനാണ് പരിക്കേറ്റത്.
വേദിയില്‍ കോടിയേരി ബാലകൃഷ്ണന്‍ സംസാരിച്ചു കൊണ്ടിരിക്കെ ബൈക്കിലെത്തിയ അജ്ഞാത സംഘം വേദിക്ക് സമീപമുള്ള റോഡിലേക്ക് ബോംബ് എറിയുകയായിരുന്നു. ബോംബ് റോഡില്‍ വീണ് പൊട്ടി. ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി. എം ആരോപിച്ചു.
https://www.facebook.com/Malayalivartha