ഏക മകളുടെ ദുരൂഹ മരണം; സത്യം അറിയാന്‍ പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങുന്ന കുടുംബം

ദന്തല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ഏക മകളുടെ ദുരൂഹ മരണത്തിന്റെ സത്യം അറിയാന്‍ പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങുകയാണ് നെയ്യാറ്റിന്‍കരയിലെ ശശിഭൂഷണും ഭാര്യ ജലജയും.വര്‍ക്കല ശ്രീശങ്കര ദന്തല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി ശരണ്യയുടെ മരണത്തിലാണ് ഇപ്പോഴും ദുരൂഹത നിലനില്‍ക്കുന്നത്. മകളുടെ മരണത്തില്‍ കാമുകന്റെ പങ്ക് അന്വേഷിക്കണമെന്നാണ് ഇവരുടെ ആവശ്യം.
2016 സെപ്റ്റംബര്‍ 25 നായിരുന്ന ദന്തല്‍ വിദ്യാര്‍ത്ഥിനി ശരണ്യയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.നെയ്യാറ്റിന്‍കര അഡീഷണല്‍ എസ് ഐയും സംഘവും സ്ഥലത്തെത്തി കിടപ്പുമുറിയില്‍ നിന്ന് ഡയറി, ആത്മഹത്യ കുറിപ്പ്, ഫോണ്‍ എന്നവ കസ്റ്റഡിയിലെടുത്ത് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ച് സംസ്‌കരിച്ചു. മരണത്തിന് മറ്റ് കാരണങ്ങള്‍ കണ്ടെത്താനായില്ലെന്നായിരുന്നു അഡീഷണല്‍ എസ് ഐ രക്ഷിതാക്കളെ അറിയിച്ചത്. എന്നാല്‍ മരണത്തിന് പിന്നില്‍ കാരണങ്ങളുണ്ടെന്ന് രക്ഷിതാക്കള്‍ ഉറച്ചുവിശ്വസിക്കുന്നു.
വര്‍ക്കല ദന്തല്‍ കോളേജ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ ശരണ്യയ്ക്ക് ഉദയംകുളങ്ങര സ്വദേശിയായ ചെറുപ്പക്കാരനുമായി പ്രണമുണ്ടായിരുന്നു. ആത്മഹത്യയുടെ അന്ന് രാത്രി ഒന്നരവരെ ഈ ചെറുപ്പക്കാരനുമായി മകള്‍ സംസാരിച്ചിരുന്നതായും ഫോണ്‍ റക്കോര്‍് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഇയാള്‍ മകളെ ചതിയില്‍ പെടുത്തിയതായും ഈ മനോവിഷമത്തിലാണ് ആത്മഹത്യയെന്നുമാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. ആത്മഹത്യ ചെയ്ത മുറിയില്‍ നിന്ന് പോലീസ് കണ്ടെടുത്ത ആത്മഹത്യ കുറിപ്പ് വേണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ പോലീസിനെ സമീപിച്ചിട്ടും നല്‍കിയില്ലെന്നാണ് മറ്റൊരാരോപണം.
പോലീസ് ആത്മഹത്യ കുറിപ്പ് മറച്ചുവെക്കുന്നതിലടക്കം ദുരൂഹതയുണ്ടെന്ന് കാണിച്ച് രക്ഷിതാക്കള്‍ ഡിജിപിക്കും, മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ നാളിതുവരെ ഈ രക്ഷിതാക്കളുടെ പരാതിയില്‍ അന്വേഷണം നടത്താനും ദുരൂഹത നീക്കാനും പോലീസ് തയ്യാറായിട്ടില്ല. ഇനി എത് വാതില്‍ മുട്ടണം മകളുടെ മരണത്തിന്റെ ഉത്തരവാദിയെ കണ്ടെത്താന്‍ എന്നാണ് ഇവര്‍ ചോദിക്കുന്നത്.
https://www.facebook.com/Malayalivartha


























