കോടതിയുടെ പണിയില്‍ ചീഫ് സെക്രട്ടറി പെട്ടു; മുഖ്യമന്ത്രിയുമായി ഉടക്കിയ ചീഫ് സെക്രട്ടറിക്ക് വിജിലന്‍സ് കുരുക്ക്

ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദനെ വിജിലന്‍സ് കോടതി പ്രതിരോധത്തിലാക്കി.മുഖ്യമന്ത്രിയുമായി വിജയാനന്ദ് സ്വരചേര്‍ച്ചയില്ലാതായ പശ്ചാത്തലത്തിലാണ് കോടതി നടപടി ഉണ്ടായിരി ക്കുന്നത്.നേരത്തെ വി എസ് മന്ത്രിസഭയില്‍ നിന്നും ചീഫ് സെക്രട്ടറി ലിസി ജേക്കബ് പിണങ്ങി പോയിരുന്നു.
അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ സസ്‌പെന്റ് ചെയ്യണമെന്ന വിജിലന്‍സ് ഡയറക്ടറുടെ ആവശ്യം പൂഴ്ത്തിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജിയിലാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്. വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവുകള്‍ സര്‍ക്കാര്‍ തലത്തില്‍ പൂഴ്ത്തുമ്പോള്‍ കൃത്യമായി പൊതുതാത്പര്യ ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതാണ് ഏറെ കൗതുകകരം.
ടോം ജോസിന്റെ പേരില്‍ രണ്ട് അഴിമതി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അനധികൃത സ്വത്തുസമ്പാദനവും കെ.എം.എം.എല്‍. ക്രമക്കേടും .രണ്ടിലും ടോം ജോസിനെ സസ്‌പെന്റ് ചെയ്യണമെന്ന ശുപാര്‍ശ വിജിലന്‍സ് നല്‍കിയിട്ട് മാസങ്ങളായി.കെ.എം.എബ്രഹാമിനെതിരെ നല്‍കിയ പരാതിയിലും ഇതു തന്നെയാണ് അവസ്ഥ. താന്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ അവഗണിക്കുന്നതിനെതിരെ വിജിലന്‍സ് ഡയറക്ടര്‍ നിരവധി തവണ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു.എന്നാല്‍ ചീഫ് സെക്രട്ടറിയുടെ കൈയിലുള്ള ഫയലുകള്‍ മുഖ്യമന്ത്രിയുടെ കൈയില്‍ ലഭിക്കാത്തതിനാല്‍ അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. ചീഫ് സെക്രട്ടറിയുമായി ഇതിന്റെ പേരില്‍ മുഖ്യമന്ത്രി ഇടയുകയും ചെയ്തു. ചീഫ് സെക്രട്ടറി രാജിക്കൊരുങ്ങുകയുമുണ്ടായി.
വിജിലന്‍സ് ഡയറക്ടറുടെ അറിവോടെയാണ് പൊതുതാത്പര്യ ഹര്‍ജികള്‍ കോടതികളില്‍ ഫയല്‍ ചെയ്യപ്പെടുന്നതെന്ന ആരോപണം ഐ.എ.എസ്.വൃത്തങ്ങളില്‍ സജീവമാണ്. അഴിമതിക്കെതിരായ യുദ്ധത്തില്‍ ഭരണ സംവിധാനം പരാജയപ്പെടുമ്പോള്‍ കോടതികള്‍ ഇടപെടുന്നത് സ്വാഭാവികം മാത്രമാണ്.എന്നിരുന്നാലും ചില പ്രത്യേക കേസുകള്‍ ഹര്‍ജികളായി പരിണമിക്കുമ്പോള്‍ സംശയം ബലപ്പെടുന്നു
മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും തമ്മിലുള്ള ബന്ധത്തില്‍ കാതലായ വിള്ളല്‍ അനുഭവപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവര്‍ തന്നെ ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്. ചീഫ് സെക്രട്ടറി പഴയതുപോലെ മുഖ്യമന്ത്രിയെ കാണുന്നില്ല. ഔപചാരികമായ കൂടിക്കാഴ്ചകളാണ് ഏറെയും നടക്കുന്നത്.പ്രഗല്ഭനായ ഉദ്യോഗസ്ഥനാണ് വിജയാനന്ദ്. പാലോളി മന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹവും വിജയാനന്ദും ചേര്‍ന്നാണ് ജനകീയാസൂത്രണം നടപ്പിലാക്കിയത്.പിന്നീട് കേന്ദ്ര ഡപ്യൂട്ടേഷനില്‍ പോയ വിജയാനന്ദ് അവിടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വകുപ്പിലാണ് പ്രവര്‍ത്തിച്ചത്.
https://www.facebook.com/Malayalivartha