ലക്ഷ്മി നായരുടെ ഫ്‌ലാറ്റിന് മുകളില്‍ കയറി പ്രതിഷേധക്കാരുടെ ആത്മഹത്യാഭീഷണി

ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരുടെ തിരുവനന്തപുരത്തെ ഫ്‌ലാറ്റിന് മുകളില്‍ കയറി പ്രതിഷേധക്കാരുടെ ആത്മഹത്യാഭീഷണി. എബിവിപി പ്രവര്‍ത്തകരാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. അപ്രതീക്ഷിതമായി ഫഌറ്റില്‍ എത്തിയ പ്രവര്‍ത്തകരാണ് കെട്ടിടത്തിന്റെ മുകളില്‍ കയറിയത്. പൊലീസ് എത്തി ഇവരെ ബലംപ്രയോഗിച്ച് നീക്കി.
പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാര്‍ഥി സമരം പതിനേഴ് ദിവസം പിന്നിട്ടു. വിദ്യാര്‍ഥികളോട് അനുഭാവം പ്രകടപ്പിച്ച് കോളെജ് കവാടത്തില്‍ ബിജെപി നേതാവ് വി.മുരളീധരന്‍ നടത്തുന്ന ഉപവാസ സമരം തുടരുകയാണ്. ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്നതിലെ ക്രമക്കേട്, ഭൂമി ദുരുപയോഗം, ദലിത് പീഡനം, വിദ്യാര്‍ഥികളെ പ്രിന്‍സിപ്പലിന്റെ ഹോട്ടലില്‍ ജോലി ചെയ്യിച്ചു, വനിതാ ഹോസ്റ്റലില്‍ നിരീക്ഷണ ക്യാമറകള്‍ തുടങ്ങിയവയാണ് വിദ്യാര്‍ഥികളുന്നയിക്കുന്ന ആരോപണങ്ങള്‍.
https://www.facebook.com/Malayalivartha