കുട്ടികളെ എഴുന്നേല്‍പിക്കാന്‍ ശ്രമിച്ചവരെ പരസ്യമായി പൊതുവേദിയില്‍ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

വൈകി എത്തിയവര്‍ക്ക് ഇരിക്കാനായി കുട്ടികളെ എഴുന്നേല്‍പിക്കാന്‍ ശ്രമിച്ചവരെ പരസ്യമായി പൊതുവേദിയില്‍ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പരിപാടിക്കിടെയാണ് സംഭവം. വൈകി വന്നവര്‍ക്ക് ഇരിക്കാന്‍ വേണ്ടി കുട്ടികളെ എഴുന്നേല്‍പിക്കാന്‍ ശ്രമിച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. വൈകി വന്നവര്‍ ഇരിക്കേണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി കുട്ടികളെ എഴുന്നേല്‍പിക്കരുതെന്നും ആവശ്യപ്പെട്ടു.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പരിപാടി ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി സംസാരിക്കുകയായിരുന്നു. അപ്പോഴാണ് പരിപാടിയില്‍ പങ്കെടുക്കാനായി ചിലര്‍ അങ്ങോട്ടേക്ക് എത്തിയത്. ഇവര്‍ക്ക് ഇരിക്കാന്‍ സ്ഥലം ഇല്ലെന്നു കണ്ട പ്രസംഗം കേട്ടുകൊണ്ടിരിക്കുകയായിരുന്ന ചിലര്‍ കുട്ടികളെ എഴുന്നേല്‍പിക്കാന്‍ ശ്രമിച്ചു. ഇതു ശ്രദ്ധയില്‍ പെട്ട മുഖ്യമന്ത്രി പ്രസംഗത്തിനിടെ തന്നെ കുട്ടികളെ എഴുന്നേല്‍പിക്കരുതെന്നു ആവശ്യപ്പെടുകയായിരുന്നു. വൈകി വന്നവര്‍ നില്‍ക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. ഇതോടെ വൈകി എത്തിയവര്‍ നിന്നു കൊണ്ടു തന്നെ പ്രസംഗം കേട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളെ മുന്‍നിര്‍ത്തി ഇതുപോലെയൊരു സമഗ്ര ദൗത്യത്തിന് തുടക്കം കുറിക്കുന്നത് ആദ്യമാണ്. എല്ലാ പൊതുവിദ്യാലയങ്ങളും ഈ യജ്ഞത്തില്‍ ഭാഗമാകണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. ഈ പദ്ധതി പഞ്ചായത്ത്, നിയോജകമണ്ഡലം, ജില്ല, സംസ്ഥാന തലങ്ങളില്‍ സമയബന്ധിതമായി വിലയിരുത്താനുള്ള കര്‍മ സമിതികള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha