ബൈക്കില്‍ കറങ്ങിനടന്ന് മാല പൊട്ടിക്കുന്ന ദമ്പതികള്‍ പിടിയിലായി

ബൈക്കിലെത്തി വഴി ചോദിക്കാന്‍ നിര്‍ത്തി പ്രായമായ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന യുവദമ്പതിമാര്‍ അറസ്റ്റില്‍. തൃപ്പൂണിത്തുറയിലാണ് സംഭവം. വഴി ചോദിക്കാനെന്ന വ്യാജേന വണ്ടി നിര്‍ത്തി സംസാരിക്കുന്നതിനിടയില്‍ മാല പിടിച്ചുപറിച്ച് രക്ഷപ്പെടുന്നതായിരുന്നു സംഘത്തിന്റെ രീതി.
നെട്ടൂര്‍ കളപ്പുരയ്ക്കല്‍ ലിതീഷ്, ഭാര്യ മായ എന്നിവരെയാണ് തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. ലിതീഷ് ഓടിക്കുന്ന ബൈക്കിന്റെ പിന്നിലിരുന്ന് മായ മാല പൊട്ടിക്കും. കഴിഞ്ഞദിവസം ഉദയംപേരൂര്‍ അരയശേരില്‍ ക്ഷേത്രത്തിനുസമീപം എംഎല്‍എ റോഡില്‍ മത്സ്യക്കച്ചവടം കഴിഞ്ഞുവരുന്ന നാരായണിയുടെ മാല ഇവര്‍ പൊട്ടിച്ചെടുത്തു. റോഡില്‍ വീണ് നാരായണിക്ക് പരുക്കേറ്റു. ഈ സമയം ഇതുവഴി വന്ന പ്രദേശവാസി ബൈക്കിന്റെ നമ്പര്‍ കുറിച്ച് പൊലീസിനു കൈമാറിയിരുന്നു. ഈ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.
എറണാകുളം ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ ഇവര്‍ മാല പൊട്ടിച്ചതായി പൊലീസ് അറിയിച്ചു. 2016 ആഗസ്തില്‍ ഉദയംപേരൂര്‍ ആമേട ക്ഷേത്രത്തിനുസമീപം വൃദ്ധയായ തങ്കമ്മയുടെ മാല പൊട്ടിച്ചതും തൃപ്പൂണിത്തുറ ചൈതന്യനഗറില്‍ അംബികയുടെ മാല പൊട്ടിച്ചതും ഇവരാണ്. കോട്ടയം തലയോലപറമ്പ് റൂട്ടില്‍ വടകരയില്‍ ഒരു സ്ത്രീയുടെ മാല പൊട്ടിച്ചതും തൃപ്പൂണിത്തുറ തേവരക്കാവ് ക്ഷേത്രത്തിനുസമീപം പ്രായമായ കമലാക്ഷിയുടെ മാല പൊട്ടിച്ചതും ലിതീഷും മായയും ചേര്‍ന്നാണ്.
ഭാര്യയുമൊത്ത് യാത്രപോകുന്നു എന്നുപറഞ്ഞ് സുഹൃത്തുക്കളുടെ ബെക്ക് വാങ്ങിയാണ് ഇവര്‍ മാല പൊട്ടിക്കല്‍ നടത്തിയത്. പ്രായമായ സ്ത്രീകളെ തെരഞ്ഞുപിടിച്ചായിരുന്നു പരിപാടി. ഇവര്‍ ഉപയോഗിച്ച മൂന്നു ബൈക്കും പൊലീസ് കണ്ടെടുത്തു. ഇവര്‍ ഒരു വര്‍ഷത്തിനിടെ നടത്തിയ അഞ്ച് മാല കവര്‍ച്ചക്കേസുകള്‍ തെളിഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha