ലോ കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്ക് അഞ്ചുവര്‍ഷത്തെ വിലക്ക്

ലോ കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ അഞ്ചു വര്‍ഷത്തേക്ക് കേരള സര്‍വകലാശാല വിലക്ക് ഏര്‍പ്പെടുത്തി. പരീക്ഷാ ചുമതലകളില്‍നിന്നും ലക്ഷ്മി നായരെ മാറ്റി. ഇന്റേണല്‍ അസസ്‌മെന്റ്, പരീക്ഷ നടത്തിപ്പ് എന്നീ ചുമതലകളിലാണ് അഞ്ചു വര്‍ഷത്തേക്ക് ലക്ഷ്മി നായര്‍ക്ക് വിലക്ക്. ലക്ഷ്മിയെ മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനം സര്‍ക്കാരായിരിക്കും കൈക്കൊള്ളുക.
ഇതോടൊപ്പം അനര്‍ഹമായി മാര്‍ക്കും ഹാജരും ലഭിച്ചുവെന്ന് ആരോപണ വിധേയയായ അനുരാധ പി.നായര്‍ എന്ന വിദ്യാര്‍ത്ഥിനിയുടെ പരീക്ഷാ വിവരങ്ങള്‍ വിശദമായി പരിശോധിക്കാന്‍ എക്‌സാമിനേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയേയും സിന്‍ഡിക്കേറ്റ് ചുമതലപ്പെടുത്തി.
കൂടാതെ ഏഴു മുതല്‍ പത്തു വരെ സെമസ്റ്ററിലെ പരീക്ഷയിലെ ഇന്റേണല്‍ മാര്‍ക്ക് നല്‍കിയത് സംബന്ധിച്ച വിശദമായ പരിശോധനയ്ക്ക് കണ്‍വീനര്‍ ചെയര്‍മാനായും എക്‌സാമിനിഷേന്‍സ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി, കണ്‍ട്രോളര്‍ ഒഫ് എക്‌സാമിനേഷന്‍സ്, ഡീന്‍, ഫാക്വല്‍റ്റി ഒഫ് ലാ എന്നിവരടങ്ങിയ സമിതിയെ നിയോഗിക്കുകയും ചെയ്തു.
തര്‍ക്കങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും ഒടുവിലാണ് അന്തിമ തീരുമാനം സര്‍ക്കാരിന് വിട്ടത്. വോട്ടെടുപ്പിലൂടെയാണ് തീരുമാനം സര്‍ക്കാരിന് വിടാന്‍ ധാരണയായത്. സിന്‍ഡിക്കേറ്റിലെ ഒമ്ബത് അംഗങ്ങള്‍ അഞ്ച് കോണ്‍ഗ്രസ് അംഗങ്ങളും സി.പി.ഐയിലെ ഒരംഗവും ഈ തീരുമാനത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. കോണ്‍ഗ്രസിന്റേയും മുസ്‌ളീം ലീഗിന്റേയും ഓരോ അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.
https://www.facebook.com/Malayalivartha
























