ലക്ഷ്മി നായര്‍ക്കെതിരെ കേസെടുക്കണമെന്ന് വിഎസ്, ലോ അക്കാദമിക്ക് നല്‍കിയ ഭൂമിയുടെ പാട്ടം റദ്ദാക്കി അത് സര്‍ക്കാര്‍ തിരിച്ചുപിടിക്കണം

ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ കേസെടുക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍. ലോ അക്കാദമിക്ക് നല്‍കിയ ഭൂമിയുടെ പാട്ടം റദ്ദാക്കി അത് സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം വി.എസ് അച്യുതാനന്ദന്‍ വിദ്യാര്‍ത്ഥികളുടെ സമര പന്തല്‍ സന്ദര്‍ശിച്ച് സമരത്തിന് പിന്തുണ അറിയിച്ചിരുന്നു.
ലോ അക്കാദമിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും വിഎസ് അഭിപ്രായപ്പെട്ടു. ലക്ഷ്മി നായരെ പുറത്താക്കണമെന്ന കാര്യത്തില്‍ തീരുമാനം സര്‍ക്കാരിന് വിട്ടത് പിന്നാലയാണ് വിഎസിന്റെ പ്രതികരണം.
ലക്ഷ്മി നായരെ പരീക്ഷാ ചുമതലകളില്‍ നിന്നും വിലക്കാന്‍ കേരള സര്‍വ്വകലാശാലയുടെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നത് സംബന്ധിച്ചും, ഭൂമി തിരിച്ചെടുക്കല്‍, അഫിലിയേഷന്‍ എന്നിവയില്‍ തീരുമാനമെടുക്കുന്നത് സര്‍ക്കാരിന് വിടാനാണ് സിന്‍ഡിക്കേറ്റ് യോഗത്തില്‍ ധാരണയായത്.
https://www.facebook.com/Malayalivartha


























