ലക്ഷ്മി നായരെ തൊട്ടു കളിച്ചാല്‍ കളി വേറെ... ലോ അക്കാദമി സമരത്തില്‍ ചര്‍ച്ച പരാജയപ്പെട്ടു; വേണമെങ്കില്‍ അവധിയില്‍ പ്രവേശിക്കാമെന്ന് മാനേജ്‌മെന്റ്

സിപിഎമ്മിനേയും ഭരണത്തേയും നോക്കുകുത്തിയാക്കി ലക്ഷ്മി നായര്‍. ലോ അക്കാദമി സമരത്തില്‍ ചര്‍ച്ച പരാജയപ്പെട്ടു. പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കില്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചയിലാണ് മാനേജ്‌മെന്റ് നിലപാട് വ്യക്തമാക്കിയത്. ലക്ഷ്മി നായര്‍ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് മാറിനിന്നു കൊണ്ട് അവധിയില്‍ പ്രവേശിക്കാമെന്ന മാനേജ്‌മെന്റ് നിര്‍ദ്ദേശം വിദ്യാര്‍ത്ഥികളെ അറിയിച്ചു.
ലക്ഷ്മി നായര്‍ ഫാക്കല്‍റ്റി സ്ഥാനത്ത് തുടരും. വൈസ് പ്രിന്‍സിപ്പാളിന് പകരം ചുമതല നല്‍കാമെന്നും മാനേജ്‌മെന്റ് നിര്‍ദ്ദേശിച്ചു. എന്നാല്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചയിലാണ് മാനേജ്‌മെന്റ് നിലപാട് വ്യക്തമാക്കിയത്. ലക്ഷ്മി നായരും നാരായണന്‍ നായരും യോഗത്തില്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളും മാനേജ്‌മെന്റും നിലപാടില്‍ ഉറച്ചു നിന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.
അതിനിടെ ലോ അക്കാദമിയിലെ സമരം പൊളിക്കാന്‍ പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ ഹൈക്കോടതിയില്‍. അക്കാദമിക്ക് മുന്നിലെ സമര പന്തലുകള്‍ പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി നായര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ചീഫ് സെക്രട്ടറി ഡി.ജി.പി എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി.
അക്കാദമിയുടെ അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുക. ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ലക്ഷ്മി നായര്‍ ഹര്‍ജി നല്‍കിയത്.
https://www.facebook.com/Malayalivartha