മലപ്പുറത്ത് റെയില്‍വെ ബ്രിഡ്ജില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് പേര്‍ മരിച്ചു

മലപ്പുറത്ത് നിര്‍മാണത്തിലിരിക്കുന്ന റെയില്‍വേ അണ്ടര്‍ ബ്രിഡ്ജില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട്‌പേര്‍ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി പുത്തന്‍പീടികയിലാണ് തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം.
അണ്ടര്‍ ബ്രിഡ്ജിനടിയില്‍ മണ്ണ് മാറ്റുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ഫറോഖ് സ്വദേശി സുകുമാരന്‍, തമിഴ്‌നാട് സ്വദേശി സുബ്രഹ്മണ്യന്‍ എന്നിവരാണ് മരിച്ചത്. കൂടുതല്‍ ആളുകള്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്.
https://www.facebook.com/Malayalivartha