തിരുവനന്തപുരത്ത് ഹര്‍ത്താല്‍ പൂര്‍ണ്ണം , ഹര്‍ത്താല്‍ അനുകൂലികള്‍ നെടുമങ്ങാട് വാഹനങ്ങള്‍ തടഞ്ഞു, അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

തിരുവനന്തപുരം ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്വകാര്യ വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. നെടുമങ്ങാട്ട് ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തടഞ്ഞു. റെയില്‍വേ സ്‌റ്റേഷനിലും മറ്റും എത്തിയവരെ സഹായിക്കുന്നതിനായി പോലീസ് വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്.അവശ്യ സര്‍വീസുകളെ ഒഴിവാക്കുമെന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ അറിയിച്ചിരുന്നു.
കടകളൊന്നും തുറന്ന് പ്രവര്‍ത്തിക്കുന്നില്ല. കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തുന്നില്ല. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ച ബിജെപി പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതഷേധിച്ചാണ് ബിജെപി ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചത്.
ബിജെപി നേതാക്കളായ കെ സുരേന്ദ്രന്‍, വിവി രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി. റോഡ് ഉപരോധിച്ചപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പോലീസ് ലാത്തിച്ചാര്‍ജില്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്ക് പരുക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha