എല്ലാം സർക്കാർ മാനേജ്‌മന്റ് ഒത്തുകളി

തിരുവനന്തപുരം: ലോ അക്കാദമി പ്രശ്നത്തില്‍ നടപടി എടുക്കാതെ സര്‍ക്കാര്‍ കയ്യൊഴിഞ്ഞതോടെ സര്‍ക്കാറും മാനേജ്മെന്റും തമ്മിലെ ഒത്തുകളി ഒന്ന് കൂടി വ്യക്തമാകുന്നു. നടപടിയില്‍ സര്‍വ്വകലാശാലയും സര്‍ക്കാറും പരസ്പരം കൈ കഴുകി മാനേജ്മെന്റിനെ രക്ഷിക്കുകയാണ്. സമരത്തിൽ നിന്ന് പിന്മാറിയ എസ് ഫ് ഐ നടപടിയെ സ്വാഗതം ചെയ്തു കോടിയേരിയും.
ലോ അക്കാദമി പ്രശ്നത്തിലെ നടപടിയില്‍ പരസ്പരം പന്ത് തട്ടി സര്‍ക്കാറും. സര്‍വ്വകലാശാലയും വിദ്യാര്‍ത്ഥികളുമായുള്ള ചര്‍ച്ചയില്‍ വിദ്യാഭ്യാസമന്ത്രി കാര്യങ്ങള്‍ പരിഗണിച്ച് നടപടി എന്നാണ് അറിയിച്ചത്.ലക്ഷ്മിനായര്‍ക്കെതിരായ കുറ്റപത്രമെന്ന നിലയില്‍ സര്‍വ്വകലാശാല ഉപസമിതി റിപ്പോര്‍ട്ട് തയ്യാറാക്കി. പക്ഷെ നടപടി എടുക്കാതെ തീരുമാനം സര്‍വ്വകലാശാല സര്‍ക്കാറിന് വിട്ടു.
സര്‍ക്കാറാകട്ടെ നടപടി എടുക്കാനുള്ള ചുമതല തിരിച്ച് സര്‍വ്വകലാശാലക്ക് കൈമാറി. സര്‍വ്വകലാശാലയുടെ ഓരോ ഉപസമിതികളും വിദ്യാര്‍ത്ഥികളുടെ പരാതി വീണ്ടും പരിശോധിക്കണമെന്ന വിചിത്ര തീരുമാനമാണ് മന്ത്രി കൈക്കൊണ്ടത്. സര്‍ക്കാര്‍ നടപടി എടുത്താല്‍ മാനേജ്മെന്റ് കോടതിയെ സമീപിക്കുമെന്ന വാദമാണ് വിദ്യാഭ്യാസ വകുപ്പിന്‍റെത്.
ഇതേ വിശദീകരണമായിരുന്നു കേരള സര്‍വ്വകലാശാല സിന്‍റിക്കേറ്റില്‍ വോട്ടെടുപ്പോടെ നടപടി വേണ്ടേന്ന് വച്ച സിപിഎം അംഗങ്ങളും ഉയര്‍ത്തിയത്. മാനേജ്മെന്‍റിനെ പിണക്കേണ്ടെന്ന സിപിഎമ്മിന്‍റെ രാഷ്ട്രീയ തീരുമാനം തന്നെയാണ് സര്‍വ്വകലാശാലക്ക് പിന്നാലെ സര്‍ക്കാറും നടപ്പാക്കുന്നത്.
ഉത്തരവാദപ്പെട്ടവര്‍ നടപടി എടുക്കാതെ പന്ത് തട്ടുമ്ബോള്‍ സമരം മെല്ലെ തീരുമെന്നാണ് സിപിഎം കണക്ക് കൂട്ടല്‍. സമരം നിര്‍ത്തി ക്ലാസില്‍ കയറാനുള്ള എസ്‌എഫ്‌ഐ തീരുമാനവും പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം തന്നെ. സിപിഎമ്മം മാനേജമെന്റും മുഖം രക്ഷിക്കാന്‍ ഒത്ത് തീര്‍പ്പ് തുടരുന്നത് മനസ്സിലാക്കി തന്നെയാണ് മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം ശക്തമാക്കുന്നത്.
പിന്‍വാതില്‍ അനുനയം പൊളിച്ച് പ്രതിഷേധം എത്രത്തോളം മുന്നോട്ട് പോകുമെന്നാണ് ഇനി അറിയാനുള്ളത്. ബിജെപിക്ക് പിന്നാലെ കെ.മുരളീധരനെ ഇറക്കി കോണ്‍ഗ്രസ്സും സമരത്തില്‍ ചേരുമ്ബോള്‍ ലോ അക്കാദമി കൂടുതല്‍ വലിയ രാഷ്ട്രീയ പ്രശ്നമാകുകയാണ്.
https://www.facebook.com/Malayalivartha