പ്രണയബന്ധം വീട്ടിലറിഞ്ഞതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ കാമുകന്‍ കാമുകിയെ പെട്രോള്‍ ഒഴിച്ചു തീവച്ചു കൊല്ലാന്‍ ശ്രമിച്ചു. തുടര്‍ന്ന് സ്വന്തം ദേഹത്തും കാമുകള്‍ പെട്രോള്‍ ഒഴിച്ചു തീവച്ചു. ഇരുവരുടെയും അതീവ ഗുരുതരം

പ്രണയബന്ധം വീട്ടിലറിഞ്ഞതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ വിദ്യാര്‍ത്ഥിനിയെ ചുട്ടുകൊല്ലാന്‍ ശ്രമം. കോട്ടയം സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനി(എസ്എംഇ)ലായിരുന്നു ഞെട്ടിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. കൊല്ലം നീണ്ടകര സ്വദേശി ആദര്‍ശ് (25), കായംകുളം ചിങ്ങോലി സ്വദേശിനി ലക്ഷ്മി (21) എന്നിവരെയാണ് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സുഹൃത്തുക്കളായ അജ്മല്‍, അശ്വിന്‍ എന്നിവര്‍ക്കും പൊള്ളലേറ്റു.
ലക്ഷ്മിയും സീനിയര്‍ വിദ്യാര്‍ത്ഥിയായ ആദര്‍ശും തമ്മില്‍ കുറച്ചുനാളായി പ്രണയത്തിലായിരുന്നു. ഇത് വീട്ടിലറിഞ്ഞു. ഇന്ന് രാവിലെ കോളജിലെത്തിയ കമിതാക്കള്‍ തമ്മില്‍ ഇതിനെ ചൊല്ലി വഴക്കിട്ടുവെന്നും ഇതാണ് തീവെപ്പില്‍ അവസാനിച്ചതെന്നും പൊലീസ് വ്യക്തമാക്കി. വഴക്കിനൊടുവില്‍ ആദര്‍ശ് ക്ലാസില്‍ കയറി ലക്ഷ്മിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു തീകൊളുത്തുകയായിരുന്നു.
ദേഹത്തു മുഴുവന്‍ തീപടര്‍ന്ന ലക്ഷ്മി പരിഭ്രാന്തിയില്‍ കോളജ് ലൈബ്രറിയിലേക്ക് ഓടിക്കയറി. ആദര്‍ശും പിന്നാലെ ഓടി. തുടര്‍ന്ന് ആദര്‍ശും സ്വയം ദേഹത്ത് പെട്രോള്‍ ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു. തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടു സുഹൃത്തുക്കളായ അജ്മല്‍, അശ്വിന്‍ എന്നിവര്‍ക്കു പൊള്ളലേറ്റത്. ഇവരുടെ നില ഗുരുതരമല്ല. വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് തീയണച്ചശേഷം ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു.
ആദര്‍ശിന്റെ ശരീരത്തില്‍ 80 ശതമാനവും ലക്ഷ്മിയുടെ ശരീരത്തില്‍ 60 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരും അതീവ ഗുരുതരാവസ്ഥയിലാണെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവ സ്ഥലത്ത് പൊലീസും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി .
https://www.facebook.com/Malayalivartha