ലക്ഷ്മി നായര്‍ ഇനിയുള്ള ദിവസങ്ങള്‍ വിദേശത്ത്...സുഖവാസം മകള്‍ക്കൊപ്പം

ഞാന്‍ പോകുന്നു...ഞാന്‍ ഇനി കേരളത്തില്‍ നില്‍ക്കില്ല. തന്റെ സാന്നിധ്യം പ്രശ്‌നമാക്കിയെടുത്ത കുട്ടികള്‍ക്ക് ഇനി അതുണ്ടാകില്ല. ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തിനായി ഇനി കോടതി കയറുന്നില്ലെന്നും ലക്ഷ്മി നായര്‍. 1200 കുട്ടികളില്‍ 200 പേര്‍ക്കാണ് തന്റെ സാന്നിധ്യം പ്രശ്‌നമായിട്ടിള്ളത്.
ഇവര്‍ക്ക് ഞാന്‍ പ്രശ്‌നമാണെങ്കിലും ബാക്കി കുട്ടികളെ ഞാന്‍ നോക്കണ്ടേ? അവരുടെ ഭാവി ഞാന്‍ കാരണം ഇല്ലാതാകാന്‍ പാടില്ല. അതുകൊണ്ട് ഇനിയുള്ള കുറേ ദിവസങ്ങള്‍ വിദേശത്ത് മകള്‍ക്കൊപ്പം ചെലവഴിക്കാനാണ് തീരുമാനമെന്ന് ലക്ഷ്മി നായര്‍ പറയുന്നു.
അന്നും ഇന്നും എന്നും ഒരു വാക്കേ എനിക്കുള്ളൂ...സ്വയം രാജിവെക്കില്ലെന്നും അച്ഛന്‍ പറഞ്ഞാല്‍ മാറി നില്‍ക്കാമെന്നും. ഇപ്പോള്‍ അച്ഛന്‍ പറഞ്ഞു. ഞാന്‍ മാറി നില്‍ക്കുന്നു.
https://www.facebook.com/Malayalivartha