ഡോക്ടര്‍മാരായ മക്കളെ പോലും കാണാന്‍ അനുവദിക്കാതെ എന്തിനാണ് അനാവശ്യ സുരക്ഷാ കവചം തീര്‍ത്തത്?

ഇ അഹ് മദ് എം പിയുടെ മരണത്തില്‍ ആശുപത്രി അധികൃതര്‍ എന്തിനായിരുന്നു ജാഗ്രത പുലര്‍ത്തിയത്. പിതാവ് മരണ കിടക്കയിലായിട്ടും ഡോക്ടര്‍മാരായ മക്കളെയാരെയും കാണാന്‍ അനുവദിച്ചില്ലെന്നും മകള്‍ക്ക് ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനെ വരെ ആശുപത്രി അധികൃതര്‍ വിലക്കിയതായും പറയപ്പെടുന്നു. ഡോക്ടര്‍മാരായ മക്കള്‍ക്ക് അറിയാന്‍ പാടില്ലാത്തതാണോ ആശുപത്രിയിലെ രീതികള്‍. ഡോക്ടര്‍മാരായ മക്കളെ ഉള്‍പെടുത്തിയുള്ള ചികിത്സക്ക് ആശുപത്രി അധികൃതര്‍ അനുവാദം നല്‍കിയില്ല, എങ്കിലും തങ്ങളുടെ പിതാവിന് നടത്തുന്ന ചികിത്സ എന്താണെന്നറിയാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് മക്കള്‍ പറയുന്നു.
സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ഇടപെട്ടിട്ട് പോലും ആശുപത്രി അധികൃതര്‍ അവരുടെ തീരുമാനം മാറ്റിയില്ല. മാത്രവുമല്ല കൂടുതല്‍ സുരക്ഷാ കവചം തീര്‍ത്ത് രംഗം വഷളാക്കുകയാണ് ചെയ്തത്. ഒടുവില്‍ എം കെ രാഘവന്‍, ഇ ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് അവിടെ അരങ്ങേറിയത്. തുടര്‍ന്നാണ് മക്കളെ അകത്തേക്ക് കടത്തി വിടാന്‍ അവര്‍ സമ്മതിച്ചത്. പക്ഷെ അപ്പോഴേക്കും ഇ അഹ് മദ് ഈ ലോകത്തോട് വിട പറഞ്ഞിരുന്നു.
അത്യന്തം നാടകീയമായ രംഗങ്ങളാണ് ആര്‍ എം എല്‍ ആശുപത്രിയില്‍ ചൊവ്വാഴ്ച അരങ്ങേറിയത്. തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നും വെന്റിലേറ്ററിലേക്ക് മാറ്റിയത് മുതല്‍ മരിക്കുന്നത് വരെ യാതൊരു വിവരവും ലഭ്യമായിരുന്നില്ല. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ആശുപത്രി അധികൃതര്‍ ഒന്നും പറഞ്ഞില്ല. മക്കള്‍ക്കും മരുമക്കള്‍ക്കും വിവരങ്ങള്‍ കൈമാറിയില്ലെന്നതും ദുരൂഹത സൃഷ്ടിക്കുന്നു.
അതേ സമയം ബജറ്റ് അവതരണത്തെ ബാധിക്കാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മനഃപൂര്‍വം മരണ വിവരം മറച്ച് വെക്കുകയായിരുന്നുവെന്ന് ഇ ടി മുഹമ്മദ് ബഷീറടക്കമുള്ളവര്‍ പറഞ്ഞു. പാര്‍ലമെന്റില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ തന്നെ ഇ അഹ് മദ് മരിച്ചിരുന്നതായി സംശയമുണ്ടെന്നും ഇതിന് കേന്ദ്ര നേതൃത്വം മറുപടി പറയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മരണത്തിന്റെ ദുഃഖാചരണമായി പാര്‍ലമെന്റിന് അവധി കൊടുക്കുന്നതിന് പകരം ബജറ്റ് അവതരിപ്പിച്ചതും വന്‍ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
https://www.facebook.com/Malayalivartha