Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതൽ മഴയെത്തിയേക്കും.. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്...സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്...


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

പ്രണയാഭ്യര്‍ത്ഥന നിരസിച്ചുതിന് യുവാവ് തീകൊളുത്തിയ പെണ്‍കുട്ടിയും ആത്മഹത്യശ്രമം നടത്തിയ യുവാവും മരിച്ചു

01 FEBRUARY 2017 08:53 PM IST
മലയാളി വാര്‍ത്ത

കോട്ടയം എസ്എംഇ കോളേജില്‍ പ്രണയം നിരസിച്ചതിന് യുവാവ് തീകൊളുത്തിയ പെണ്‍കുട്ടിയും ആത്മഹത്യശ്രമം നടത്തിയ യുവാവും മരിച്ചു. എസ്എംഇ കോളേജിലെ ഫിസിയോതൊറാപ്പി ക്ലാസില്‍ ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്നാണ് കോളേജ് വിദ്യാര്‍ഥിനിയെ തീ കൊളുത്തി കൊല്ലാന്‍ യുവാവ് ശ്രമിച്ചത്. ആക്രമണത്തിന് ശേഷം സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്യാനും യുവാവ് ശ്രമിച്ചു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇരുവരും മരിക്കുകയായിരുന്നു.

ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനിലെ നാലാം വര്‍ഷ ഫിസിയോ തെറാപ്പി (ബിപിടി) വിദ്യാര്‍ഥിനി ഹരിപ്പാട്, ചിങ്ങോലി, ശങ്കരമംഗലം കൃഷ്ണകുമാറിന്റെ മകള്‍ കെ. ലക്ഷ്മി (21) യും കൊല്ലം, നീണ്ടകര, പുത്തന്‍തുറ കൈലാസമംഗലത്ത് സിനിതന്റെ മകനും കോളജിലെ പൂര്‍വ വിദ്യാര്‍ഥിയുമായ ആദര്‍ശു (25) മാണ് മരിച്ചത്. ലക്ഷ്മിയുടെയും ആദര്‍ശിന്റെയും ദേവത്ത് ദേഹത്ത് തീ പടര്‍ന്നു പിടിക്കുന്നതു കണ്ട് രക്ഷിക്കാന്‍ ശ്രമിച്ച റേഡിയോളജി വിദ്യാര്‍ഥികളായ മുണ്ടക്കയം, പഴാശേരില്‍, അജ്മല്‍ (21), മുണ്ടക്കയം പറത്താനം കളത്തിങ്കല്‍ അശ്വിന്‍ (20) എന്നിവരെ കൈക്ക് പൊള്ളലേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉച്ചസമയത്ത് ഫിസിയോ തെറാപ്പി വിഭാഗത്തിലെ ലക്ചറര്‍ ഹാളില്‍ മറ്റ് കുട്ടികള്‍ക്കൊപ്പം ലക്ഷ്മി സംസാരിച്ചു കൊണ്ടിരിക്കുമ്‌ബോള്‍ ആദര്‍ശ് കടന്നു വന്ന് ലക്ഷ്മിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയതാണ് സംഭവത്തിന്റെ തുടക്കം. എന്നാല്‍ തനിച്ച് വരാന്‍ കഴിയില്ലെന്നും എന്തെങ്കിലും സംസാരിക്കണമെങ്കില്‍ കൂടെയുള്ള സഹപാഠികള്‍ കേള്‍കെ ആകാമെന്നും പറഞ്ഞു. ആദര്‍ശ് ഉടന്‍ ക്ലാസില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിപോയി.

ഏതാനും മിനിറ്റ് കഴിഞ്ഞ് വീണ്ടും ലക്ഷ്മിയും കൂട്ടുകാരും ഇരുന്ന ക്ലാസ് മുറിയിലേക്ക് ആദര്‍ശ് കടന്നു വന്നു. കൈയില്‍ കരുതിയിരുന്ന പെട്രോള്‍ നിറച്ച പ്ലാസ്റ്റിക് ക്യാന്‍ തുറന്ന് ലക്ഷ്മിയുടെ തലയിലേക്ക് പെട്രോള്‍ ഒഴിച്ചു. ബാക്കിയുള്ള പെട്രോള്‍ സ്വന്തം തലയിലേക്കും കമിഴ്ത്തിയ ശേഷം തീ കൊളുത്താനായി ലൈറ്റര്‍ എടുക്കാന്‍ ശ്രമിച്ചു. ഈ സമയം 20 വിദ്യാര്‍ഥികളോളം ക്ലാസില്‍ ഉണ്ടായിരുന്നു. ലക്ഷ്മിയ്‌ക്കൊപ്പം സംസാരിച്ചു കൊണ്ടുരുന്ന മറ്റ് കുട്ടികളുടെ ദേഹത്തും പെട്രോള്‍ തെറിച്ചു വീണു. വിദ്യാര്‍ഥികള്‍ ആലറി വിളിച്ചു കൊണ്ട് ക്ലാസില്‍ നിന്ന് ഓടി. ഈ സമയം ദേഹത്ത് പടര്‍ന്ന പെട്രോളുമായി പ്രാണരക്ഷാര്‍ഥം ലക്ഷ്മി പുറത്തിറങ്ങി ഇടനാഴിയിലൂടെ 35 മീറ്റര്‍ അകലെയുളള ലൈബ്രററിയിലേക്ക് ഓടി കയറി.

ഈ സമയം കുറച്ച് വിദ്യാര്‍ഥികള്‍ ലൈബ്രറിയില്‍ ഇരിപ്പുണ്ടായിരുന്നു. ലൈബ്രറിയിലേക്ക് ഓടികയറിയ ലക്ഷ്മിയുടെ പിന്നാലെ ആദര്‍ശും എത്തി. ജീവന്‍ രക്ഷിക്കാനായി ലക്ഷ്മി വായനാമുറിയിലെ മേശയുടെ ചുറ്റും ഓടി രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ പിന്നാലെ എത്തിയ ആദര്‍ശ് ലക്ഷ്മിയ വളഞ്ഞിട്ട് പിടിച്ച് തീ കൊളുത്തുകയായിരുന്നു. ഇരുവരുടെയും ദേഹത്ത് തീ പടര്‍ന്നതോടെ അലറി വിളച്ചു കൊണ്ട് ഇരുവരും ലൈബ്രറിക്കുളളിലൂടെ പാഞ്ഞു നടന്നു. ദേഹം മുഴുവന്‍ തീപടര്‍ന്ന് കത്തുന്ന നിലയില്‍ ലക്ഷ്മി ആദ്യം അലറിവിളിച്ചുകൊണ്ട് ലൈബ്രറിയുടെ പുറത്ത് കവാടം വരെയുളള 10 മീറ്റര്‍ നടന്ന് മുട്ടുകുത്തി വീഴുകയായിരുന്നു. ആദര്‍ശ് കത്തി കരിഞ്ഞ നിലയില്‍ ലൈബ്രറിക്കു മുന്നിലും വീണു.

തുടര്‍ന്ന് അടുത്ത മുറികളിലുണ്ടായിരുന്ന അധ്യാപകരും വിദ്യാര്‍ഥികളും ബക്കറ്റുകളില്‍ വെള്ളവുമായി വന്ന് ഇരുവരുടെയും ദേഹത്ത് ഒഴിച്ച് തീ അണച്ചു. ഈ സമയം എസ്എംഇയിലേക്ക് കാറില്‍ എത്തിയ അധ്യാപക ദമ്ബതികളായ അല്‍ബലിയും ഭാര്യ പ്രതിഭയും വേഗം ഇവര്‍ വന്ന കാറില്‍ തന്നെ ലക്ഷ്മിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെ ആംബുലന്‍സിലാണ് ആദര്‍ശിലെ ആശുപത്രിയില്‍ എത്തിച്ചത്. ആദര്‍ശിന് 80 ശതമാനത്തിലധികവും ലക്ഷ്മിക്ക് 70 ശതമാനവും ദേഹത്ത് പൊള്ളല്‍ ഏറ്റിരുന്നു. ഏറ്റുമാനൂര്‍ ഒന്നാം ക്ലാസ് ജ്യുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രതീഷ്‌കുമാര്‍ ഇരുവരുടെയും മരണമൊഴി രേഖപ്പെടുത്തി.

ആദര്‍ശും ലക്ഷ്മിയും തമ്മില്‍ ആറ് മാസം മുന്‍പ് അടുപ്പം ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ആദര്‍ശിന് ലക്ഷ്മിയെ സംശയം ആയതോടെ ഇവര്‍ തമ്മില്‍ പിണങ്ങി. ഇതിനിടെ ആദര്‍ശ് പലപ്പോഴും ലക്ഷ്മിയെ ശല്യപ്പെടുത്തുന്നതിനായി കോളജിലും വീട്ടിലും എത്തിയിരുന്നു. രണ്ട് തവണ വീട്ടില്‍ എത്തി വിവാഹ അഭ്യര്‍ഥന നടത്തിയെങ്കിലും മാതാപിതാക്കള്‍ ലക്ഷ്മിയുടെ സാന്നിധ്യത്തില്‍ തന്നെ ബന്ധത്തില്‍ താല്‍പര്യമില്ലെന്ന് അറിയിച്ച് തിരിച്ചയച്ചിരുന്നു. പിന്നീട് ശല്യം തുടര്‍ന്നതോടെ കഴിഞ്ഞ ജനുവരി 10 ന് ലക്ഷ്മിയുടെ പിതാവ് ഹരിപ്പാട് പൊലീസ് സ്‌റ്റേഷനില്‍ എത്തി ആദര്‍ശിന്റെ ശല്യത്തിനെതിരെ രേഖാമൂലം പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ആദര്‍ശിനെയും പിതാവിനെയും പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി ഇനിയും ലക്ഷ്മിയെ ശല്യം ചെയ്യില്ലെന്ന് എഴുതി വപ്പിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത  (1 hour ago)

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (2 hours ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (2 hours ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (12 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (12 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (12 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (12 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (12 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (13 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (13 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (13 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (14 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (14 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (15 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (16 hours ago)

Malayali Vartha Recommends