നളിനി നെറ്റോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ വിധി ഇന്ന്

ആഭ്യന്തരവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ വിധി ഇന്ന്. കഴിഞ്ഞ ദിവസം ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായ ശേഷമാണ് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിയത്.
പൊലീസ് മേധാവിയായിരുന്ന ടി.പി. സെന്‍കുമാറിനെ മാറ്റിയത് നടപടികള്‍ ക്രമങ്ങള്‍ പാലിച്ചല്ല, ടി.പി. സെന്‍കുമാറിനെതിരെ വ്യാജ റിപ്പോര്‍ട്ട് തയ്യാറാക്കി മുഖ്യമന്ത്രിക്ക് നല്‍കി, വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ നടപടി ആവശ്യപ്പെട്ട ഫയല്‍ നടപടിയെടുക്കാതെ നളിനി നെറ്റോ പൂഴ്ത്തി തുടങ്ങിയവയാണ് ഹര്‍ജിയിലെ ആരോപണങ്ങള്‍.
https://www.facebook.com/Malayalivartha
























