കണ്ണീർക്കാഴ്ചയായി... ബസിനടിയിൽ വീണ് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി... വെള്ളയാംകുടി കാണക്കാലിപ്പടിയിൽ കെ.എസ്.ആർ.ടി.സി. ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ സ്കൂട്ടർ യാത്രികർ ബസിനടിയിൽ വീണ് മരിച്ചു.
കൊച്ചുതോവാള പാപ്പായിൽ സൂരജ് സിബി (21), ഉപ്പുകണ്ടം നത്തുകല്ല് കൈപ്പകശേരി ഡോൺ തോമസ് (20) എന്നിവരാണ് മരിച്ചത്. യുവാക്കൾ ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിരേവന്ന ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട് ബസിനടിയിലേക്ക് വീഴുകയായിരുന്നു. ഇതോടെ ഇരുവരുടെയും ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ഞായറാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
സൂരജിൻ്റെ മാതാവ് ബിന്ദു. സഹോദരൻ സിറിൾ. നത്തുകല്ല് കൈപ്പകശേരിൽ തോമസിന്റെ മകനാണ് ഡോൺ. ലൈസമ്മയാണ് അമ്മ. സഹോദരൻ ഷോൺ
https://www.facebook.com/Malayalivartha

























