ലോ അക്കാഡമി ലോ കോളേജ് പ്രിന്‍സിപ്പലായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു... പത്രപരസ്യം കണ്ട് ലക്ഷ്മി നായരും ഞെട്ടി

ഇന്ന് പത്രങ്ങളില്‍ വന്ന വാര്‍ത്ത കണ്ട് സാക്ഷാല്‍ ലക്ഷ്മി നായര്‍ പോലും ഞെട്ടി. വിദ്യാര്‍ത്ഥി സമരം ഒരുമാസം ആകാനിരിക്കെയാണ് പുതിയ പ്രിന്‍സിപ്പാളിനെ നിയമിക്കാനുള്ള ശ്രമങ്ങളുമായി മാനേജ്‌മെന്റ് ഇറങ്ങിയത്. ഇതിന്റെ ഭാഗമായി പത്രങ്ങളില്‍ പുതിയ പ്രിന്‍സിപ്പാളിനെ ക്ഷണിച്ച് കൊണ്ട് പരസ്യം നല്‍കി. അതേ സമയം ഇത് പുതിയ തട്ടിപ്പാണെന്നാണ് സമരക്കാര്‍ പറയുന്നത്. ഈ പരസ്യം കണ്ട് തങ്ങള്‍ സമരം പിന്‍വലിക്കാന്‍ പോകുന്നില്ലെന്നും അവര്‍ പറയുന്നു.
എസ്എഫ്‌ഐയുമായി മാനേജ്‌മെന്റ് ഉണ്ടാക്കിയ ധാരണ പ്രകാരം ലക്ഷ്മി നായര്‍ 5 വര്‍ഷം പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ലക്ഷ്മിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. മതിയായ യോഗ്യതകള്‍ ഇല്ലാതെയാണ് ലക്ഷ്മി പ്രിന്‍സിപ്പാള്‍ ആയതെന്നും ആരോപണം ഉണ്ട്.
അതേസമയം ലോ അക്കാഡമിയിലേക്ക് പുതിയ പ്രിന്‍സിപ്പാളിനെ തേടി അക്കാദമി ഡയറക്ടര്‍ എന്‍ നാരായണന്‍ നായര്‍ പത്രങ്ങളില്‍ പരസ്യം നല്‍കിയിട്ടുണ്ട്. നിശ്ചിത യോഗ്യത ഉള്ളവര്‍ ഫെബ്രുവരി 18ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി പുന്നന്‍ റോഡിലുള്ള ലോ അക്കാദമിയുടെ ഓഫീസില്‍ എത്തിച്ചേരണമെന്നാണ് ആവിശ്യപ്പെട്ടിരിക്കുന്നത്.
കേരള യൂണിവേഴ്‌സിറ്റി ചട്ടപ്രകാരം പി എച്ച്ഡി ഉള്ളവര്‍ക്ക് മാത്രമേ പ്രിന്‍സിപ്പാള്‍ ആവാന്‍ യോഗ്യത ഉള്ളൂ. പ്രായം 65 വയസ്സിന് മുകളില്‍ ആവാന്‍ പാടില്ല. ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വ്യക്തികള്‍ വന്നാല്‍ ലോ അക്കാദമി പ്രിന്‍സിപ്പാളിനായുള്ള ഇന്റര്‍വ്യൂ നടക്കും.
https://www.facebook.com/Malayalivartha