ലക്ഷ്മീ നായര്‍ക്ക് പണി വരുന്നു...കാന്റീനും ബാങ്കും ഒഴിപ്പിക്കും, ഭൂമി തിരിച്ചുപിടിക്കാന്‍ നിയമോപദേശം തേടി

എല്ലാം തോന്നിയപോലൊരു സ്ഥാപനം അതാണ് ലോ അക്കാദമി. ലക്ഷ്മീ നായരെ കുടക്കാനുള്ള തെളിവുകള്‍ ധാരാളം എന്നിട്ടും അവരിപ്പോഴും രാജ്ഞിയായി വാഴുന്നു. എന്നാല്‍ അവര്‍ക്കുള്ള പണി സിപിഐ നല്‍കും. കൂടാതെ കോടതിയും. ലോ അക്കാദമിക്കുമുന്നിലെ സമരം പിന്‍വലിച്ചുവെങ്കിലും ലക്ഷ്മി നായരുടെ എല്‍എല്‍ബി ബിരുദം സംബന്ധിച്ച് ഉയര്‍ന്ന ഗുരതര ആരോപണത്തെക്കുറിച്ചുള്ള അന്വേഷണവുമായി കേരള സര്‍വകലാശാലാ പരീക്ഷാ സ്ഥിരംസമിത് മുന്നോട്ട്. ഇതിനിടെ, സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ ഭാര്യ ബി.തുളസി മണി, ലക്ഷ്മി നായരുടെ അസാന്നിധ്യത്തില്‍ പ്രിന്‍സിപ്പലിന്റെ ചുമതല മാനേജ്‌മെന്റ് ഏല്‍പിച്ച പ്രഫ. മാധവന്‍ പോറ്റി എന്നിവര്‍ക്ക് 65 വയസ്സ് കഴിഞ്ഞ സാഹചര്യത്തില്‍ രണ്ടുപേരെയും അക്കാദമി അധ്യാപക സ്ഥാനത്തു നിന്ന് ഒഴിവാക്കാനും നടപടി വേണ്ടി വരും.
കേരള സര്‍വകലാശാല എല്‍എല്‍എം, എല്‍എല്‍ബി പരീക്ഷാ ബോര്‍ഡിന്റെ ചീഫ് എക്‌സാമിനര്‍ കൂടിയായ തുളസി മണിക്ക് 67 വയസ്സ് ആയെന്നാണ് ആക്ഷേപം. സ്വാശ്രയ കോളജുകളിലെ അധ്യാപകര്‍ക്ക് 65 വയസ്സില്‍ കൂടാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കെയാണ് ലോ അക്കാദമിയിലെ രണ്ട് അധ്യാപകര്‍ സര്‍വീസില്‍ തുടരുകയും പരീക്ഷാ ബോര്‍ഡിന്റെ ചുമതല വഹിക്കുകയും ചെയ്യുന്നത്. ലോ അക്കാദമി വളപ്പിലെ ക്വാര്‍ട്ടേഴ്‌സിലാണ് കോലിയക്കോട് കൃഷ്ണന്‍ നായരും കുടുംബവും താമസിക്കുന്നത്.
തുളസി മണി അവിടത്തെ അധ്യാപിക അല്ലാതായാല്‍ അദ്ദേഹത്തിനും കുടുംബത്തിനും വീട് ഒഴിയേണ്ടി വരും. ലോ അക്കാദമിയില്‍ മൂന്നാം വര്‍ഷ എല്‍എല്‍ബി കോഴ്‌സിനു പഠിക്കുമ്പോള്‍ തന്നെ ലക്ഷ്മി നായര്‍, തിരുപ്പതി വെങ്കിടേശ്വര സര്‍വകലാശാലയില്‍ വിദൂര വിദ്യാഭ്യാസം വഴി എംഎ ഹിസ്റ്ററിക്കു റജിസ്റ്റര്‍ ചെയ്തു പഠിച്ചുവെന്നാണു സിന്‍ഡിക്കറ്റ് അംഗം ഡോ. എം.ജീവന്‍ലാല്‍ നല്‍കിയ പരാതി. കൂടാതെ
ലോ അക്കാഡമിയുടെ ഉപയോഗിക്കാത്ത ഭൂമി തിരിച്ചുപിടിക്കുന്നതു സംബന്ധിച്ച് നിയമവകുപ്പിന്റെ ഉപദേശം തേടാന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍ദേശിച്ചു. കേരള ഭൂമിപതിവ് ചട്ടങ്ങളിലെ വ്യവസ്ഥകള്‍പ്രകാരം ഭൂമി തിരിച്ചുപിടിക്കുന്നതു സംബന്ധിച്ചാണ് ഉപദേശം തേടിയത്. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്.
ലോ അക്കാഡമിയുടെ രൂപീകരണസമയത്ത് നിയമവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായാണു ഭൂമി പതിച്ചു നല്‍കിയത്. എന്നാല്‍ ഈ ആവശ്യങ്ങള്‍ക്കായി ഭൂമി പൂര്‍ണമായി ഉപയോഗിക്കാത്ത സാഹചര്യത്തിലാണു മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ ആലോചിക്കുന്നത്.
പുറമ്പോക്കില്‍ നിര്‍മിച്ച, അക്കാഡമിയുടെ മുഖ്യകവാടം ഒഴിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്കു റവന്യൂ മന്ത്രി നിര്‍ദേശം നല്‍കി. അക്കാഡമി സമുച്ചയത്തില്‍ ഹോട്ടലും ബാങ്ക് ശാഖയും പ്രവര്‍ത്തിക്കുന്ന സ്ഥലം കെട്ടിടമൊഴിപ്പിച്ച് തിരിച്ചെടുക്കും. 1984ല്‍ ഭൂമി പതിച്ചു കിട്ടിയശേഷം ലോ അക്കാഡമിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനില്‍ ഭേദഗതി വരുത്തിയിട്ടുണ്ടോയെന്നും നടപടികള്‍ ചട്ടപ്രകാരമാണോയെന്നും പരിശോധിക്കാന്‍ ജില്ലാ രജിസ്ട്രാറോടും ആവശ്യപ്പെട്ടു. ഇതിനായി ഫയല്‍ രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി ജി. സുധാകരനു കൈമാറി.
https://www.facebook.com/Malayalivartha
























