പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കാന്‍ നിയമിച്ചിരുന്ന ജസ്റ്റിസ്.കൃഷ്ണന്‍ നായരെ പുകച്ച് പുറത്തുചാടിച്ചെന്ന്‌വ്യക്തം; കാരണം അറിയണോ?

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമ്മീഷനെ സര്‍ക്കാര്‍ ഒഴിവാക്കിയതാണെന്ന് വ്യക്തമായി. പുതിയ അന്വേഷണ കമ്മീഷനായി മുന്‍ ഹൈക്കോടതി ജഡ്ജി പി.എസ്.ഗോപിനാഥനെ സര്‍ക്കാര്‍ നിയമിച്ചു. ജ. കൃഷ്ണന്‍ നായരാണ് കേരള സര്‍വകലാശാല നിയമന തട്ടിപ്പ് പുറത്തുകൊണ്ടു വന്നത്. അദ്ദേഹം ഉപലോകായുക്തയായിരിക്കുമ്പോഴാണ് കേരള വാഴ്‌സിറ്റി നിയമന തട്ടിപ്പ് ലോകായുക്തയുടെ പരിഗണനയില്‍ വരുന്നത്. പൊതുവേ വലതുപക്ഷ വിശ്വാസിയെന്ന് അറിയപ്പെടുന്ന ജ. കൃഷ്ണന്‍ നായര്‍ വാഴ്‌സിറ്റി തട്ടിപ്പ് ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കാന്‍ തീരുമാനിച്ചു.
സി പി എമ്മിന്റെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെട്ട കേസായിരുന്നു യൂണിവേഴ്‌സിറ്റി തട്ടിപ്പ്. സര്‍വകലാശാലയില്‍ നിന്നും ഉത്തരക്കടലാസുകള്‍ കാണാനില്ലെന്ന് കണ്ടെത്തിയത് കൃഷ്ണന്‍ നായരാണ്. സംഭവത്തില്‍ വ്യാപകമായ ക്രമക്കേട് നടന്നതായും കൃഷ്ണന്‍ നായര്‍ കണ്ടെത്തി. പരീക്ഷ എഴുതാത്ത പലര്‍ക്കും ജോലി ലഭിച്ചെന്ന് കണ്ടെത്തിയതും കൃഷ്ണന്‍ നായരാണ്.

കൃഷ്ണന്‍ നായരെ അന്നേ സി പി എം നോട്ടമിട്ടതാണ്. കൃഷ്ണന്‍ നായരുടെ വീടിനു നേരേ ആക്രമണമുണ്ടായി. അങ്ങനെ അദ്ദേഹത്തിന് പോലീസ് ബന്തവസ് നല്‍കി. കൃഷ്ണന്‍ നായര്‍ക്ക് ശേഷം കേസ് പരിഗണിച്ചത് ഉപലോകായുക്തയായ ജസ്റ്റിസ് ശശിധരനാണ്. അദ്ദേഹവും കൃഷ്ണന്‍ നായര്‍ക്കൊപ്പം നിന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ കൃഷ്ണന്‍ നായര്‍ പുറ്റിങ്ങല്‍ കമ്മീഷനായി നിയമിതനായി കഴിഞ്ഞിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ തന്റെ കാലാവധി അടുത്തതായി കൃഷ്ണന്‍ നായര്‍ മനസിലാക്കി. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കിയ സൗകര്യങ്ങള്‍ പോലും പിണറായി പിന്‍വലിച്ചു. അതോടെ കൃഷ്ണന്‍ നായര്‍ രാജി നല്‍കി. സര്‍ക്കാര്‍ സസന്തോഷം സ്വീകരിച്ചു.
പുതിയ കമ്മീഷനായ ഗോപിനാഥന്‍ വി.എസ്.സര്‍ക്കാരിന്റെ കാലത്ത് നിയമ സെക്രട്ടറിയായിരുന്നു. അറിയപ്പെടുന്ന ഇടതു സഹയാത്രികനാണ് ജ. ഗോപിനാഥന്‍. വിരമിക്കുന്ന ഹൈക്കോടതി ജഡ്ജിമാര്‍ക്ക് ഒരു തൊഴില്‍ നിര്‍ബന്ധമാണ്. ഇതില്‍ ഗോപിനാഥന് മാത്രമാണ് ജോലി കിട്ടാത്തത്.
https://www.facebook.com/Malayalivartha
























