കാഞ്ഞിരപ്പള്ളിയില്‍ വീട്ടമ്മയ്ക്ക് എച്ച്1 എന്‍1 പനി സ്ഥിരീകരിച്ചു

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ വീട്ടമ്മയ്ക്ക് എച്ച്1 എന്‍1 പനി സ്ഥിരീകരിച്ചു. പനി ബാധിച്ചു കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 47 വയസുകാരി വീട്ടമ്മയിലാണ് എച്ച്1 എന്‍1 ബാധിച്ചതായി കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി സ്വദേശിയാണിവര്‍. ഇവരുടെ 10 വയസുള്ള മകള്‍ പനി ബാധിച്ചു ചികിത്സയിലിരിക്കേ കഴിഞ്ഞ 31ന് മരിച്ചിരുന്നു.
കുട്ടി മരിച്ചതിനു പിറ്റേന്നു കുട്ടിയുടെ അമ്മയെ കടുത്ത പനിയെത്തുടര്‍ന്ന് കോട്ടയത്തു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസ രക്ത പരിശോധനയില്‍ ഇവര്‍ക്ക് എച്ച്1 എന്‍1 ബാധിച്ചതായി കണ്ടെത്തി.
ഡിസംബര്‍ മാസത്തില്‍ ക്രിസ്മസിനോടനുബന്ധിച്ച് ഇവരുടെ വീട്ടില്‍ ദുബായ്, മാലി, ഗോവ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ബന്ധുക്കള്‍ എത്തിയിരുന്നതായും ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. ഇവരില്‍നിന്നു പകര്‍ന്നതാണോയെന്നും സംശയിക്കുന്നതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























