മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവിന്റെ ബിരുദം സംശയത്തിന്റെ നിഴലില്‍

ലോ അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായരുടെ അനന്തരവനും മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമ ഉപദേഷ്ടാവായ ഡോ. എന്‍.കെ. ജയകുമാറിന്റെ ബിരുദം സംശയത്തിന്റെ നിഴലില്‍. 1970ലാണ് ജയകുമാര്‍ എം.എയ്ക്ക് ചേര്‍ന്നത്. ഇതേ വര്‍ഷം ലാ അക്കാദമിയില്‍ എല്‍.എല്‍.ബി സായാഹ്ന കോഴ്‌സിനും ചേര്‍ന്നു. ഇക്കാര്യം സംബന്ധിച്ച് 83ല്‍ പരാതി ഉയര്‍ന്നു. സിന്‍ഡിക്കേറ്റംഗം സി. സെഡ് സ്‌കറിയയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. നാരായണന്‍നായരുടെ സ്വാധീനത്തിലാണ് അന്ന് ക്രമക്കേടുകള്‍ നടന്നതെന്ന് അന്നത്തെ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആരോപിക്കുന്നു. ബിരുദം റദ്ദാക്കുന്ന ഘട്ടം വരെ എത്തിയിരുന്നു. എന്നാല്‍ ജയകുമാര്‍ തെറ്റിദ്ധരിച്ചാണ് എല്‍.എല്‍.ബി കോഴ്‌സില്‍ ചേര്‍ന്നതെന്ന പരിഗണന നല്‍കി സിന്‍ഡിക്കേറ്റ് നടപടി ഒഴിവാക്കി.
1993ല്‍ നാരായണന്‍ നായര്‍ സിന്‍ഡിക്കേറ്റ് അംഗവും ലോ ഡീനുമായിരിക്കുമ്പോഴാണ് മകന്‍ നാഗരാജിന്റെ മാര്‍ക്ക് സംബന്ധിച്ച് ആരോപണമുയര്‍ന്നത്. പേപ്പര്‍ മൂല്യ നിര്‍ണ്ണയം നടത്തിയ ഗവ. ലോ കോളേജിലെ അദ്ധ്യാപകന്‍ 39 മാര്‍ക്കായിരുന്നു നല്‍കിയത്. പിന്നീടത് 63 മാര്‍ക്കായി ഉയര്‍ത്തി നല്‍കി. ഇതേക്കുറിച്ച് വൈസ് ചാന്‍സലറിനും ചാന്‍സലറിനും പരാതി പോയിരുന്നു. ലക്ഷ്മിനായരും ജയകുമാര്‍ ചെയ്തതിന് സമാനമായ തട്ടിപ്പാണ് നടത്തിയത്. 1986ല്‍ ബി.എ ഹിസ്റ്ററി പാസായ ലക്ഷ്മി 1983-84ല്‍ ആദ്യമായി തുടങ്ങിയ പഞ്ചവത്സര എല്‍.എല്‍.ബി കോഴ്‌സില്‍ മൂന്നാംവര്‍ഷം ലാറ്റട്രല്‍ എന്‍ട്രി എന്ന നിലയില്‍ പ്രവേശനം നേടി.
ബി.എ പാസായവര്‍ക്ക് പഞ്ചവത്സര കോഴ്‌സിന്റെ മൂന്നാംവര്‍ഷം ചേരാമെന്ന സര്‍വ്വകലാശാല ചട്ടങ്ങളില്‍ ഉല്‍പ്പെടുത്തിയായിരുന്നു അഡ്മിഷന്‍ നേടിയിരുന്നത്. നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ അത് റദ്ദാക്കുകയും ചെയ്തു. അതേവര്‍ഷം തിരുപ്പതി വെങ്കിടേശ്വര സര്‍വ്വകലാശാലയില്‍ വിദൂര വിദ്യാഭ്യാസം വഴി എം.എ. ഹിസ്റ്ററിയ്ക്ക് രജിസ്റ്റര്‍ ചെയ്തു. 88ല്‍ പാസായി. തുടര്‍ന്ന് ലോ അക്കാദമിയില്‍ ഹിസ്റ്ററി ഗസ്റ്റ് ലക്ചററായി ജോയിന്‍ ചെയ്തു. 1989ല്‍ എല്‍.എല്‍.ബി പരീക്ഷ സെക്കണ്ട് ക്ലാസില്‍ പാസായി. 1983ല്‍ എല്‍.എല്‍.ബി പാസായ ശേഷം നിയമ അധ്യാപകയുമായി.
https://www.facebook.com/Malayalivartha
























