നെഹ്‌റു കോളെജില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ മാനേജ്‌മെന്റിന്റെ പ്രതികാര നടപടി; ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് നടത്തിയ സമരത്തിന് നേതൃത്വം നല്‍കിയ നാല് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

പാമ്പാടി നെഹ്‌റു കോളെജിലെ നാല് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് നടത്തിയ സമരത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥികള്‍ക്കാണ് സസ്‌പെന്‍ഷന്‍. മാനേജ്‌മെന്റിന്റേത് പ്രതികാര നടപടിയാണെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ സമരത്തിനൊരുങ്ങുകയാണ്.
ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് നെഹ്‌റു കോളെജില്‍ ശക്തമായ വിദ്യാര്‍ഥി പ്രതിഷേധമായിരുന്നത് ഉയര്‍ന്നത്. ഇന്ന് ക്ലാസില്‍ കയറാനെത്തിയ ഇവരോട് ക്ലാസില്‍ കയറരുതെന്ന് മാനേജ്‌മെന്റ് അറിയിച്ചു. കൂടാതെ ഇവരെ സസ്‌പെന്‍ഡ് ചെയ്തതായും കോളെജ് മാനേജ്‌മെന്റ് അറിയിച്ചു. ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ സമരപരിപാടികള്‍ നടത്തുന്നതിനിടെയാണ് പുതിയ സംഭവം. ജിഷ്ണുവിന്റെ അമ്മ നെഹ്‌റു ഗ്രൂപ്പിന്റെ ചെയര്‍മാന്റെ വീടിന് മുന്നില്‍ സമരം ആരംഭിക്കുമെന്നും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സമരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരെയുളള മാനെജ്‌മെന്റിന്റെ പ്രതികാര നടപടി.
https://www.facebook.com/Malayalivartha
























