വിശ്വാസക്കുറവ്: ധനപരിശോധനാ വിഭാഗം മുഖ്യമന്ത്രി പുന:സംഘടിപ്പിക്കും

ധനകാര്യപരിശോധനാ വിഭാഗം പുന:സംഘടിപ്പിക്കാന്‍ മുഖ്യമന്ത്രി രഹസ്യനീക്കം തുടങ്ങി. ധനമന്ത്രി തോമസ് ഐസക് അറിയാതെയാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തരെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിക്കാന്‍ നീക്കം നടത്തുന്നത്.
ധന പരിശോധന വിഭാഗത്തിന് അപാരമായ അധികാരമാണുള്ളത്. ഏത് സര്‍ക്കാര്‍ ഓഫീസിലും എപ്പോള്‍ വേണമെങ്കിലും കയറി ചെല്ലാനുള്ള അധികാരം ധന പരിശോധനാ വിഭാഗത്തിനുണ്ട്. ഏത് രേഖകള്‍ വേണമെങ്കിലും അവര്‍ക്ക് പിടിച്ചെടുക്കാം. ജേക്കബ് തോമസിനെ അഴിമതി കേസില്‍ പെടുത്തിയത് ധന പരിശോധനാ വിഭാഗമാണ്. ധനപരിശോധനാ വിഭാഗത്തിന്റെ എന്‍ക്വയറി വന്നാല്‍ അത് അതിജീവിക്കുക പ്രയാസമാണ്. ധന മന്ത്രിമാരുടെ കൈയിലെ ഏറ്റവും വലിയ ആയുധമാണ് ധന പരിശോധനാ വിഭാഗം.
ധനമന്ത്രിയുമായി മുഖ്യമന്ത്രി അടുപ്പം പുലര്‍ത്താത്തതാണ് പ്രധാന പ്രശ്‌നം. അതു കൊണ്ടു തന്നെ ധനമന്ത്രിയോട് മുഖ്യമന്ത്രി ഒന്നും നിര്‍ദ്ദേശിക്കാറുമില്ല. ജേക്കബ് തോമസിനെതിരെ റിപ്പോര്‍ട്ട് നല്‍കിയത് ഉമ്മന്‍ ചാണ്ടി ധനന്ത്രിയായിരിക്കെയാണ്. വേണമെങ്കില്‍ പുതിയ സര്‍ക്കാരിന് അക്കാര്യം പുന:പരിശോധിക്കാമായിരുന്നു. എന്നാല്‍ തോമസ് ഐസക്കും കെ.എം എബ്രഹാമും ജേക്കബ് തോമസിന് എതിരായതിനാല്‍ പിണറായിക്കൊന്നും പറയാനാവുന്നില്ല.
ധന സെക്രട്ടറിയെ മാറ്റാന്‍ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും ധനമന്ത്രിയുടെ എതിര്‍പ്പ് കാരണം നടന്നില്ല. എന്നാലും അത് നിമിഷവും തെറിക്കാവുന്ന അവസ്ഥയിലാണ് കെ.എം.എബ്രഹാം. ജേക്കബ് തോമസ് അതിനുള്ള കരുനീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അബ്രഹാമിന് എതിരെയുള്ള ആരോപണങ്ങളില്‍ ഏതെങ്കിലുമൊന്ന് വിവാദമായാല്‍ അദ്ദേഹത്തിന് സ്ഥാനം ഒഴിയേണ്ടി വരും.
ധനവകപ്പിലെ അഡീഷണല്‍ സെക്രട്ടറിയാണ് ധനപരിശോധനാ വിഭാഗത്തിന്റെ അധ്യക്ഷന്‍. തനിക്ക് കൂടി വിശ്വസ്തനായ ഒരാളെ നിയമിച്ചാല്‍ അവിടെയുള്ള നീക്കങ്ങള്‍ മുഖ്യമന്ത്രിക്ക് അറിയാന്‍ കഴിയും. ധനപരിശോധനാ വിഭാഗത്തില്‍ ഇപ്പോഴുള്ളത് ധന സെക്രട്ടറിയുടെ വിശ്വസ്തരാണ്.
https://www.facebook.com/Malayalivartha
























