മാര്‍ത്താണ്ഡം മരിയ പോളിടെക്നിക് കോളേജിലെ മലയാളി വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

കോളേജ് അധികൃതരുടെ മാനസികപീഡനത്തെത്തുടര്‍ന്ന് മാര്‍ത്താണ്ഡം മരിയ പോളിടെക്നിക് കോളേജിലെ മലയാളി വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും കൊല്ലം കുണ്ടറ സ്വദേശിയുമായ വിപിന്‍ മനോഹരന്‍ (19) ആണ് ആത്മഹത്യ ചെയ്തത്. മാര്‍ത്താണ്ഡം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് മുന്നില്‍ ചാടിയാണ് വിപിന്‍ ആത്മഹത്യ ചെയ്തത്.
ഹോസ്റ്റലില്‍ മദ്യപിച്ചെന്നാരോപിച്ച് കോളേജ് അധികൃതര്‍ വിപിനെ മാനസികമായി പീഡിപ്പിച്ചെന്നും വീട്ടുകാരെ വിളിപ്പിച്ച് 25,000 രൂപ ഫൈനായി ഈടാക്കിയിരുന്നെന്നും സഹപാഠികള്‍ ആരോപിക്കുന്നു. ഒന്നാം വര്‍ഷ എച്ച്ഒഡി ജയിന്‍ സിംഗ് എന്നയാളാണ് ഇത്രയുമധികം തുക വാങ്ങിയതെന്നും അതിക്രൂരമായാണ് ഇയാള്‍ വിദ്യാര്‍ഥികളോട് പെരുമാറുന്നതെന്നും ആരോപണമുണ്ട്. അതേസമയം, വിപിന്‍ മദ്യപിച്ചിട്ടില്ലെന്നാണ് വിദ്യാര്‍ഥികള്‍ നല്‍കുന്ന വിവരങ്ങള്‍.
വിപിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ വിദ്യാര്‍ഥികളെ മാനേജ്മെന്റ് ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസും മാനേജ്മെന്റ് ഭാഗത്താണ് നില്‍ക്കുന്നതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
https://www.facebook.com/Malayalivartha























