പെരുമ്പാവൂരില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് മറിഞ്ഞ് 35 പേര്‍ക്ക് പരിക്ക്

എംസി റോഡില്‍ കീഴില്ലത്ത് ഷാപ്പുംപടിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് 35 ഓളം പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ ഏഴോടെയായിരുന്നു അപകടം നടന്നത്. മുവാറ്റുപുഴയില്‍ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കോലഞ്ചേരി, മുവാറ്റുപുഴ, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഷാപ്പുംപടി സ്‌റ്റോപ്പില്‍ റോഡ് കുറുകെ കടക്കാന്‍ ശ്രമിച്ച സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷി ക്കാന്‍ ശ്രമിക്കവെയാണ് ബസ് മറിഞ്ഞത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
https://www.facebook.com/Malayalivartha






















