നിറം മങ്ങിയ ഡ്രസ്സ് മാറ്റിവാങ്ങാന്‍ എത്തിയ വിദ്യാര്‍ത്ഥിക്ക് കല്യാണ്‍ സില്‍ക്‌സില്‍ മര്‍ദ്ദനം

കോട്ടയം കല്യാണ്‍ സില്‍ക്‌സില്‍ വാങ്ങിയ ഷര്‍ട്ട് ഒറ്റ അലക്കിന് തന്നെനിറം ഇളകി പോയതുകാരണം മാറ്റി വാങ്ങാനെത്തിയ കോളജ് വിദ്യാര്‍ഥിയെ കല്യാണിലെ ജീവനക്കാര്‍ ഡ്രസിംഗ് റൂമില്‍ കയറ്റി ഇടിച്ചു. ഇന്നലെയാണ് സംഭവം. ബസേലിയോസ് കോളജ് ഇക്കണോമിക്സ് വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ഥി റെന്‍സനാണ് ജീവനക്കാരുടെ മര്‍ദ്ദനമേറ്റത്. കല്യാണില്‍ നിന്നും വാങ്ങിയ ഷര്‍ട്ട് ഡാമേജാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മാറ്റി വാങ്ങാനെത്തിയപ്പോഴായിരുന്നു ജീവനക്കാരുടെ ഗുണ്ടായിസം.
കഴിഞ്ഞ രണ്ടു ദിവസം മുന്‍പ് റെന്‍സണും സുഹൃത്ത് ആഷിഖും ഇവിടെ നിന്നും ഷര്‍ട്ട് വാങ്ങിയിരുന്നു. ഇവര്‍ വാങ്ങിയ ഷര്‍ട്ട് കഴുകിയപ്പോള്‍ നിറം ഇളകി. ഇതു ശ്രദ്ധയില്‍പ്പെട്ട റെന്‍സന്‍ സംഭവം കടയില്‍ അറിയിച്ചപ്പോള്‍ നിങ്ങള്‍ക്ക് ഷര്‍ട്ട് മാറ്റിയെടുക്കാമെന്ന് കല്യാണ്‍ സിക്‌സ് ജീവനക്കാര്‍ അറിയിച്ചു. ഇവര്‍ നിര്‍ദേശിച്ച പ്രകാരം ചൊവ്വാഴ്ച്ച രാത്രിയില്‍ ഷോറൂമില്‍ എത്തിയപ്പോള്‍ ജീവനക്കാരന്റെ സ്വഭാവം മാറുകയായിരുന്നു. 
നിരവധി ഉപഭോക്താക്കള്‍ ഉള്ളപ്പോഴായിരുന്നു വിദ്യാര്‍ഥികള്‍ കടയിലേക്ക് എത്തിയത്. ഇവരുടെ കയ്യിലിരുന്ന ഡാമേജ് ഷര്‍ട്ട് കണ്ടപ്പോള്‍ വസ്ത്രം വാങ്ങാതെ ചില ഉപഭോക്താക്കള്‍ കല്യാണില്‍ നിന്നും ഇറങ്ങിപ്പോയി. ഇതുകണ്ടയുടനെ ഒരു സെയില്‍സ്മാന്‍ റെന്‍സനോട് അപമര്യാദയായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമായി. തര്‍ക്കം മൂത്തപ്പോള്‍ സെയില്‍മാന്‍മാരില്‍ ഒരാള്‍ റെന്‍സണെ ഡ്രസിംഗ് റൂമിലേക്ക് കൊണ്ടുപോവുകയും അവിടെ വെച്ച് തല്ലുകയുമായിരുന്നു. ഇത് തടയാനെത്തിയ സുഹൃത്ത് ആഷിഖിനെയും ഇവര്‍ മര്‍ദ്ദിച്ചുവെന്നു ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.
വിദ്യാര്‍ഥിയെ ജീവനക്കാരന്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കോട്ടയം കല്യാണ്‍ സില്‍ക്‌സിലേക്ക് ഇന്നലെ ഉച്ചയ്ക്ക് ശേഷം കോട്ടയം ബസേലിയസ് കോളജ് വിദ്യാര്‍ഥികള്‍ പ്രകടനം നടത്തി. ബസേലിയോസ് കോളജില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കല്യാണ്‍ സില്‍ക്‌സിന്റെ മുന്‍പില്‍വെച്ച് പൊലിസ് തടഞ്ഞു. പിന്നീട് ഇവരുടെ പ്രതിനിധികളായ രണ്ടുപേരെ മാത്രമായിരുന്നു ഷോറൂമിലേക്ക് പോലിസ് കടത്തി വിട്ടത്.
ഏകദേശം ഒന്നരമണിക്കൂറോളം പൊള്ളുന്ന വെയിലിലും വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി റോഡില്‍ നിലയുറപ്പിച്ചു. സമരത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡിന് സമീപത്തുകൂടി കടന്നു പോകുന്ന ടിബി റോഡില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
https://www.facebook.com/Malayalivartha






















